ബംഗളൂരു നഗരം ആശങ്കയില്‍. കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു.

Print Friendly, PDF & Email

ഇന്ന് 453 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ബെംഗളുരുവില്‍ മാത്രം ഇന്ന് 196 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന തലസ്ഥാനമായ ബെംഗളുരുവില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗവ്യാപനത്തിന്‍റെ തോത് സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 483 സ്വകാര്യ ആശുപത്രികളെ കോവിഡ്-19 ചികിത്സ കേന്ദ്രങ്ങളായി സംസ്ഥാന ഗവര്‍മ്മന്‍റ്  മാറ്റിയിരിക്കുകയാണ്. ബെംഗളൂരു നഗരത്തില്‍ 52  സ്വകാര്യ ഹോസ്പിറ്റലുകളാണ് കോവിഡ് -19 ചികിത്സ കേന്ദ്രങ്ങളായി മാറ്റിയിരിക്കുന്നത്. സംസ്ഥാന ഗവര്‍മ്മെന്‍റ് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായ ചികിത്സചിലവ് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുമെങ്കിലും ആരോഗ്യ വകുപ്പിന്‍റേയോ, ജില്ല/കോര്‍പ്പറേഷന്‍ കമ്മീഷണര്‍മാരുടേയോ ശുപാര്‍ശയില്‍ വരുന്ന രോഗികള്‍ക്ക് ചികിത്സ സൗജന്യമായിരിക്കും. (കോവിഡ്-19 ചികിത്സ ലഭ്യമായ സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ്:   http://arogya.karnataka.gov.in/sast/details/Annexure%201%20%20Private%20Hospitals(COVID19).pdf )

ഉറവിടം അറിയാത്ത നിരവധി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ബെംഗളൂരു മഹാ നഗരത്തില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. വില്‍സണ്‍ ഗാര്‍ഡന്‍ ട്രാഫിക് പോലീസ് സ്റ്റേഷനിലെഎഎസ്ഐ ഇന്ന് രാവിലെ കോവിഡ് ബാധിച്ച് മരിച്ചതോടെ നഗരത്തില്‍ മരിച്ച ആരോഗ്യ പ്രവവര്‍ത്തകരുടെ എണ്ണം മൂന്നായി. കലാശിപാളയം ട്രാഫിക്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബില്‍ ഇന്നലെ ശനിയാഴ്ച ചികിത്സയിലിരിക്കെ വിക്ടോറിയ ഹോസ്പിറ്റലില്‍ വച്ച് മരിച്ചിരുന്നു. വിവിപുരം ട്രാഫിക് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പക്ടര്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചിരുന്നു. നഗരഹൃദയത്തിലുള്ള കബ്ബണ്‍പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന് രോഗം സ്ഥിരീകരിച്ചതോടെ ശനിയാഴ്ച പോലീസ് സ്റ്റേഷന്‍ തന്നെ അടച്ചുപൂട്ടിയിരുന്നു. ഇവര്‍ക്കൊക്കെ എവിടെനിന്ന രോഗം ബാധിച്ചു എന്ന കാര്യം ഇതുവരേയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തില്‍ 1272 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. അതില്‍ 411 പേര്‍ രോഗമുക്തി നേടി. 796പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

  •  
  •  
  •  
  •  
  •  
  •  
  •