വില്ലേജ് ഓഫീസിനു തീയിട്ടു
എറണാകുളം: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഭൂമി അളന്ന് തിരിച്ച് തരാൻ വില്ലേജ് ഓഫീസർ തയ്യാറാകാതിരുന്നതില്‍ പ്രകോപിതനായ 70കാരന്‍ വില്ലേജ് ഓഫീസിനു പെട്രോളൊഴിച്ച് തീയിട്ടു. ആമ്പല്ലൂർ വില്ലേജ് ഓഫീസിനുള്ളിൽ വില്ലേജ് ഓഫീസറുടെ മുറിയിൽ കയറിയാണ് തീയിട്ടത്. റിസർവേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരനാണ് അതിക്രമം കാട്ടിയത്. ഏതാനും ഫയലുകൾ കത്തിനശിച്ചു. ആളപായമില്ല.വില്ലേജ് ഓഫീസ് കത്തിച്ച രവിയ്ക്ക് എതിരെ പൊലിസ് ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് വൈകീട്ട് പിറവം കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

