കര്‍ണ്ണാടകയില്‍ സ്വകാര്യ ആശുപത്രികളിലെ കോവിഡ്-19 ചികിത്സ നിരക്ക് പ്രഖ്യാപിച്ചു.
കര്‍ണ്ണാടകയില്‍ 483 സ്വകാര്യ ആശുപത്രികളെ കോവിഡ്-19 ചികിത്സ കേന്ദ്രങ്ങളായി സംസ്ഥാന ഗവര്‍മ്മന്‍റ് പ്രഖ്യാപിച്ചതിനു പിന്നാലെ കോവിഡ്-19 ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് ഇടാക്കാവുന്ന തുക സര്‍ക്കാര്‍ നിശ്ചയിച്ചു. ആരോഗ്യ വകുപ്പ് റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളില്‍ നിന്ന് ഐ.സി.യു. സൗകര്യമടക്കം പരമാവധി 10,000 രൂപയാണ് പ്രതിദിനം ഈടാക്കാവുന്നത്. ജനറല്‍ വാര്‍ഡന് 5200, എച്ച്ഡിയു വിന് 7000, വെന്‍റിലേറ്റര്‍ സൗകര്യം ഇല്ലാത്ത ഐസിയുവിന് 8500, വെന്‍റിലേറ്ററോടു കൂടിയ ഐസിയുവിന് 10000 എന്നിങ്ങനെയാണ് പ്രതിദിന പരമാവധി ചാര്‍ജ്. എന്നാല്‍, നേരിട്ട് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളില്‍ നിന്ന് ഐ.സി.യു. സൗകര്യമടക്കം ഉപയോഗിക്കുന്ന കോവിഡ് രോഗിയില്‍ നിന്ന് പരമാവധി 25,000 രൂപ ഈടാക്കാം. , എച്ച്ഡിയു അഡ്മിഷന് 12000, വെന്‍റിലേറ്റര്‍ സൗകര്യം ഇല്ലാത്ത ഐസിയുവിന് 15000, വെന്‍റിലേറ്ററോടു കൂടിയ ഐസിയുവിന് 25,000 എന്നിങ്ങനെയാണ് പ്രതിദിന പരമാവധി ചാര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളുടെ ചിലവ് ഉള്‍പ്പെടെയാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ കോവിഡ് രോഗികള്‍ക്ക് ആവശ്യമായി വരുന്ന അനുബന്ധ രോഗങ്ങളുടെ ചികിത്സയുടെ ചിലവ് ഈ പാക്കേജിന് പുറമേ രോഗികള്‍ തന്നെ വഹിക്കേണ്ടതാണ്. സിംഗിള്‍ മുറി രണ്ടു രോഗികള്‍ ഷെയറു ചെയ്യുകയാണെങ്കില്‍ പരമാവധി 25 ശതമാനം മാത്രമേ അധികമായി ഈടാക്കുവാന്‍ പാടുള്ളു. ആശുപത്രികളിലെ അമ്പതു ശതമാനം ബെഡ്ഡുകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയുമായി ചികിത്സ ചിലവ് സംന്പന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ സംസ്ഥാന ഗവര്‍മ്മെന്‍റിന്‍റെ കീഴിലുള്ള സുവര്‍ണ്ണ ആരോഗ്യ സുരക്ഷ ട്രസ്റ്റ് നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നു കര്‍ണ്ണാടക ചീഫ് സെക്3ട്ടറി വിജയ ബാസ്കര്‍ അറിയിച്ചു. ബെംഗളൂരു നഗരത്തില്‍ 52 സ്വകാര്യ ഹോസ്പിറ്റലുകളാണ് കോവിഡ് -19 ചികിത്സ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. (കോവിഡ്-19 ചികിത്സ ലഭ്യമായ സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ്: http://arogya.karnataka.gov.in/sast/details/Annexure%201%20%20Private%20Hospitals(COVID19).pdf )

