24 മണിക്കൂറുകള്‍ക്ക് ശേഷം കണക്കുകള്‍ പുറത്തുവിട്ട് കമ്മീഷന്‍. പോളിങ്ങ് ശതമാനം കുതിച്ചുയര്‍ന്നു…

Print Friendly, PDF & Email

വോട്ടിങ് കഴിഞ്ഞ് 24 മണിക്കൂറുകള്‍ആയിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ശക്തമായ പ്രതിക്ഷേധവുമായി എഎപി രംഗത്തെത്തിയതിന്‍റെ പിന്നാലെ കണക്കുകകള്‍ പുറത്തു വിട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍. തിരഞ്ഞെടുപ്പു കമ്മീഷന്‍റെ പുതിയ വെളിപ്പെടുത്തലനുസരിച്ച് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 62.59 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ്ങ് സമയം അവസാനിച്ച ആറുമണിയോടെ 57.06 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ആണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്പ് വെളിപ്പെടുത്തിയിരുന്നത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും മൗനത്തിലായിരുന്നു. അന്തിമ കണക്കുകള്‍ പ്രഖ്യാപിക്കുന്നതിലെ ഈ കാലതാമസത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്തു. ‘തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നത്? പോളിംഗ് കഴിഞ്ഞ് 22 മണിക്കൂറുകള്‍ക്ക് ശേഷവും അവര്‍ എന്തുകൊണ്ടാണ് വോട്ടെടുപ്പ് കണക്കുകള്‍ പുറത്തുവിടാത്തത്?’ എന്നായിരുന്നു കെജ് രിവാള്‍ന്‍റെ ട്വീറ്റ്. ഈ ട്വീറ്റ് രാജ്യം മുഴുവനും ചര്‍ച്ചയായതോടെയാണ് വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനു ശേഷം പോളിങ്ങ് കണക്കുകള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ടത്.

ഇതിനിടയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ അനാവശ്യ ഇടപെടല്‍ നടക്കുന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഇതിന് തെളിവായി രണ്ടുവീഡിയോകളും അവര്‍ പുറത്തു വിട്ടു. ബാബര്‍പൂരിലെ ഒരു പോളിംഗ് സ്റ്റേഷനില്‍ ക്രമക്കേട് നടന്നെന്ന് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് രംഗത്തുവന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം തിരഞ്ഞെടുപ്പു കമമീഷന്‍ തള്ളിക്കളഞ്ഞു. ഇത് ഒരു പ്രക്രിയയാണ്, അത് അന്തിമമായപ്പോള്‍ നിങ്ങളുമായി പങ്കുവെച്ചു.’ – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ രണ്‍ബീര്‍ സിംഗ് പറഞ്ഞു. സംശയമുന്നയിക്കപ്പെട്ട യന്ത്രങ്ങള്‍ റിസര്‍വ് മെഷീനുകളാണെന്നും അവ പോളിംങ്ങിന് ഉപയോഗിച്ചിട്ടില്ലെന്നും ആണ് ആരോപണങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കിയ വിശദീകരണം.

Публикувахте от Lijesh Michael Srattel в Неделя, 9 февруари 2020 г.

Публикувахте от Lijesh Michael Srattel в Неделя, 9 февруари 2020 г.