രാജസ്ഥാനില്‍ ബിജെപിയുടെ കോട്ടകള്‍ തകര്‍ന്നു. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കൂറ്റന്‍ ജയം
രാജസ്ഥാനില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കൂറ്റന്‍ വിജയം 2015 സീറ്റുകളിലേക്ക് നടന്ന് മത്സരങ്ങളില്‍ 96 സീറ്റിലും ജയിച്ചു കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 737 ഇടങ്ങളില്‍ ബി.ജെ.പി ജയിച്ചപ്പോള്‍ സ്വതന്ത്രര്‍ 386 ഇടങ്ങളില്‍ വിജയം കണ്ടെത്തി. നിലവില്‍ 21 വീതം മുനിസിപ്പാലിറ്റികള്‍ ബി.ജെ.പിയും കോണ്‍ഗ്രസും കൈവശം വയ്ക്കുന്നുണ്ട്. ഏഴെണ്ണത്തില്‍ അധികാരം മറ്റു കക്ഷികള്‍ക്കാണ്.
49 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 49ല്‍ 23 തദ്ദേശസ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചടക്കിയപ്പോള്‍ ബി.ജെ.പിക്ക് ആറെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. 20 തദ്ദേശസ്ഥാപനങ്ങളില്‍ സ്വതന്ത്രര്‍ ആയിരിക്കും നിര്‍ണായക പങ്കുവഹിക്കുക. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ രാജ്‌സമന്ദിലെ അമേതില്‍ 17 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 11 ഉം കോണ്‍ഗ്രസ് പിടിച്ചടക്കി. ബി.ജെ.പിയുടെ ചരിത്രത്തില്‍ ആദ്യമായി ആണ് ഇവിടെ പരാജയപ്പെടുന്നത്. മൂന്നെണ്ണത്തില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ മറ്റിടത്ത് സ്വതന്തര്‍ക്കാണ് മേല്‍ക്കൈ.
49 സിവിക് അര്‍ബന്‍ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്ന് നഗര്‍ നിഗം, 19 നഗര പരിഷത്ത്, 27 നഗര പാലിക എന്നിവയാണ് ഉള്ളത്. ആകെ 2105 വാര്‍ഡ് കൗണ്‍സിലര്‍മാരെയാണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കുന്നത്. ബാരന്‍, ബാര്‍മര്‍, ചിറ്റൂര്‍ഗഡ്, ജുരു, ജുന്‍ജുനു, സികര്‍, സിരോഹി, രാജ്സമന്ദ് ജില്ലകളില്‍ കോണ്‍ഗ്രസ് അപ്രതീക്ഷ മുന്നേറ്റം നടത്തിയപ്പോള്‍ അജ്മീര്‍,അല്‍വാര്‍, ജലോര്‍, ഉദയ്പൂര്‍ ജില്ലകളില്‍ ബി.ജെ.പി ആധിപത്യം സ്ഥാപിച്ചു.
72 ശതമാനം പോളിങാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിരുന്നത്. അജ്മീറിലായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ്; 91.67 ശതമാനം. ഉദയ്പൂര്‍ മുനിസിപ്പര്‍ കോര്‍പറേഷനില്‍ കുറവും; 53 ശതമാനം. ഇത്തവണ മൊത്തം 7942 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയിരുന്നത്. ഡിസംബറില്‍ അധികാരത്തില്‍ എത്തിയ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് ഊര്‍ജ്ജം പകരുന്നതാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്ന ഈ ജനവിധി.