എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ 10 വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരികള്‍
സോണിയ, പ്രിയങ്ക. രാഹുല്‍ എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ അവര്‍ക്ക് അനുവദിച്ചത് പത്തുവര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി. മുന്‍പുണ്ടായിരുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്കു പകരമാണ് ഇപ്പോള്‍ 2010 മോഡല്‍ ടാറ്റ സഫാരികള്‍ നല്‍കിയിരിക്കുന്നത്. എസ്.പി.ജി സുരക്ഷയുള്ള സമയം സോണിയക്കും പ്രിയങ്കയ്ക്കും റേഞ്ച് റോവറുകളും രാഹുലിന് ഫോര്‍ച്യുണറുമായിരുന്നു ഉണ്ടായിരുന്നത്. ഈ മാസം ആദ്യത്തിലാണ് സോണിയ ഗാന്ധിക്കും മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. നിലവില്‍ ഇസഡ് പ്ലസ് സെക്യൂരിറ്റി ഏർപ്പെടുത്തി നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണമാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു എസ്.പി.ജി പ്രകാരം ഉണ്ടായിരുന്നത്. നിലവില്‍ ഇസഡ് പ്ലസ് സെക്യൂരിറ്റി ഏർപ്പെടുത്തി നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണമാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
1991-ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് രാജ്യത്തു നിലവിലുള്ള ഏറ്റവും വലിയ സുരക്ഷ നെഹ്‌റു കുടുംബത്തിന് ഏര്‍പ്പെടുത്തിത്തുടങ്ങിയത്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇതോടെ ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗത്തിൽ ഇവരുടെ എസ്പിജി സുരക്ഷ ഒഴിവാക്കുകയായിരുന്നു. ഇവര്‍ക്ക് സായുധ സംവിധാനമുള്ള വാഹനങ്ങള്‍ നല്‍കണമെന്ന് സി.ആര്‍.പി.എഫ് എസ്.പി.ജിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ കേന്ദ്ര സരര്‍ക്കാരില്‍ നിന്ന് യാതൊരു വിധ പ്രതികരണവും ഉണ്ടായിട്ടില്ല.

