പ്രതിക്ഷേധിക്കുന്നവരെ വെടിവച്ചു കൊല്ലണം എന്ന കേന്ത്രമന്ത്രിയുടെ ആഹ്വാനത്തിനു ശേഷം ഡല്‍ഹിയില്‍ മൂന്നാമതും വെടിവപ്പ്

Print Friendly, PDF & Email

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ മൂന്നാം തവണയും വെടിവപ്പ്. ഇത്തവണ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല അഞ്ചാം ഗെയ്റ്റിന് സമീപം ആണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അക്രമികള്‍ ഓടി രക്ഷപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

പ്രതിക്ഷേധിക്കുന്നവരെ വെടിപച്ചു കൊല്ലണം എന്ന കേന്ത്ര മന്ത്രിയുടെ ആഹ്വനത്തിനു ശേഷം നടന്ന മൂന്നാമത്തെ വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പോലീസ് നോക്കിനില്‍ക്കെ നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗിലും വെടിവെപ്പുണ്ടായി.

പ്രക്ഷോഭകര്‍ക്കെതിരെ മൂന്നു പ്രാവശ്യം വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചിന്മയ് ബിസ്വാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ഗ്യാനേഷിന് പകരം ഇടക്കാല ചുമതല നല്‍കിയിട്ടുണ്ട്. ഡിസിപി ചിന്മയ് ബിസ്വാള്‍ ചുമതലകള്‍ ഉടന്‍ ഒഴിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം.

  •  
  •  
  •  
  •  
  •  
  •  
  •