INDIANEWS MAIN

സിവില്‍ നിയമ ലംഘന സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി

പൗരത്വ നിയമത്തിനെതിരെ രാജ്യത്താകമാനം സിവില്‍ നിയമ ലംഘന സമരങ്ങള്‍ നടക്കണമെന്നും ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനം ആണ് അദ്ദേഹം ഉയര്‍ത്തിയത്.

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്. തടങ്കൽ പാളയങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. പരാതി ഉണ്ടെങ്കിൽ സുപ്രീം കോടതിയിൽ പോകൂവെന്ന് കേന്ദ് സർക്കാർ പറയുന്നത് അവിടെ കാര്യങ്ങൾ കെെകാര്യം ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലേതുപോലുള്ള കലാപ സാഹചര്യമാണ് ഉത്തര്‍പ്രദേശിലുള്ളതെന്നും അവിടെ പൊലീസ് നരനായാട്ട് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.