ഇന്ത്യക്ക് നയതന്ത്രവിജയം. വോട്ടിങ്ങ് മാര്‍ച്ചിലേക്ക് മാറ്റി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച അര്‍ദ്ധരാത്രിവരെ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും വോട്ടെടുപ്പ് ഉണ്ടാവില്ല. മാര്‍ച്ച് രണ്ടിന് ആരംഭിക്കുന്ന അടുത്ത സമ്മേളനത്തില്‍ പ്രമേയം വീണ്ടും പരിഗണിക്കും. തുടര്‍ന്നായിരിക്കും വോട്ടെടുപ്പ് നടക്കുക. അഞ്ച് വ്യത്യസ്ത പ്രമേയങ്ങളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാം എന്ന നിലപാടിലായിരുന്നു വോട്ടെടുപ്പ് മാറ്റിവച്ചത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കരുതപ്പെടുന്നു.
ഇന്ത്യന്‍ നിയമം മൗലികമായി വിവേചനപരമാണ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്‍റില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ കുറ്റപ്പെടുത്തുന്നു. നിയമം പിന്‍വലിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് ആന്‍ ഡെമോക്രാറ്റിക് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. അഞ്ച് വ്യത്യസ്ത പ്രമേയങ്ങളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. (The Progressive Alliance of Socialists and Democrats in the European Parliament (S&D), Group of the European People’s Party (Christian Democrats) (PPE), Group of the Greens/European Free Alliance (Verts/ALE), Renew Europe Group (Renew) and European United Left/Nordic Green Left (GUE/NGL) Group എന്നീ അഞ്ച് ഗ്രൂപ്പുകളാണ് യൂറോപ്യന്‍ യൂണിന്‍ പാര്‍ലിമെന്‍റില്‍ വിത്യസ്ത പ്രമേയങ്ങള്‍ അവതരിപ്പിച്ചത്). ആകെ 751അംഗ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റില്‍ 560 അംഗങ്ങളും ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമേയം പാസ്സാകുമെന്ന് തീര്‍ച്ചയായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമായിരുന്ന പ്രമേയം യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിക്കുന്നതിനെതിരെ ഇന്ത്യ ശക്തമായ കരുനീക്കങ്ങള്‍ ആണ് നടത്തിയത്. വിദേശ കാര്യ വകുപ്പ് നടത്തിയ ചര്‍ച്ചകള്‍ പരായപ്പെട്ടതോടെ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ബ്രസ്സല്‍സില്‍ പറന്നെത്തി നേരിട്ട് നടത്തിയ നീക്കങ്ങളാണ് വോട്ടെടുപ്പ് മാറ്റിവക്കുന്നതിനു കാരണമായത്. പൗരത്വനിയമം കര്‍ശ്ശനമായി രാജ്യത്തിന്റെ ആഭ്യന്തരവിഷയമാണ് എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തരുത് എന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട് ഡേവിഡ് മരിയ സസ്സോളിക്ക് കത്തുമെഴുതിയിരുന്നു. ജനാധിപത്യ രാഷ്ട്രങ്ങളിലെ പരമാധികാര നിയമങ്ങളെ മാനിക്കണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.