പ്രമുഖ നടി മീരാ ജാസ്മിനോ…? തുടരന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്… ൟ
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തുകള്‍ക്കു പിന്നാലെ ആരംഭിച്ച തുടരന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്പോള്‍ മറഞ്ഞിരിക്കുന്ന പ്രമുഖ ആരാണെന്ന സൂചനകള്‍ പുറത്തേക്ക്. കേസുമായി ബന്ധപ്പെട്ട് ദിലീപുമായി ബന്ധമുള്ള സീരിയൽ നടി, സിനിമയിൽ സഹിയായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതതിന്‍റെ പിന്നാലെ മലയാളത്തിലെ പ്രമുഖ നായിക നടി മീരാ ജാസ്‌മിനേയും മൊഴി എടുക്കാന്‍ വിളിച്ചു വരുത്തിയേക്കുമെന്നാണു സൂചന. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ മായ്‌ച്ചതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനാണിത്. മീരാ ജാസ്‌മിനുമായുള്ള ചാറ്റാണു മായിച്ചതെന്നാണു പോലീസ് നിഗമനം. ഈ സാഹചര്യത്തിലാണു നടിയുടെ മൊഴിയെടുക്കല്‍ ആലോചിക്കുന്നത്. മംഗളമാണ് ഇത് സംന്പന്ധിച്ച വാര്‍ത്ത റിപ്പോർട്ട് ചെയ്തത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ സിനിമാ നടിമാരിലേക്കും നീങ്ങിയിരിക്കുകയാണ് ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. മീരാജാസ്മിന്‍ ഉൾപ്പെടെ 12 പേരുമായുള്ള ആശയവിനിമയം നശിപ്പിച്ചതായി ആണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ സംഭാഷണത്തിനു പുറമെ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ഇവരുമായി പങ്കിട്ടതായി സൂചനയുണ്ട്.
നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ പ്രത്യേക സംഘത്തില്‍ അഴിച്ചുപണി നടത്തുകയാണ് ഇപ്പോൾ സർക്കാരും. പ്രത്യേക അന്വേഷണസംഘത്തെ എ.ഡി.ജി.പി: എസ്. ശ്രീജിത്തിനൊപ്പം ഐ.ജി: ഹര്‍ഷിതാ അട്ടല്ലൂരി നയിക്കും. ഹര്‍ഷിതയോടു ഉടന്‍ ക്രൈംബ്രാഞ്ച് ഐ.ജിയായി ചുമതലയേല്‍ക്കാന്‍ നിര്‍ദേശിച്ചു. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണം പൂര്‍ത്തിയാകുംവരെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഏപ്രില്‍ 15 വരെയാണു തുടരന്വേഷണത്തിനു ഹൈക്കോടതി അനുവദിച്ച സമയം.