INDIANEWS MAIN

കുമ്മനത്തിനു പുറകേ ശ്രീധരന്‍ പിള്ളയും മിസോറാം ഗവര്‍ണ്ണര്‍

കുമ്മനം രാജശേഖരനെ കേരള ബിജെപി പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നേരിട്ട് മിസോറാം ഗവര്‍ണ്ണര്‍ പദവിയിലേക്ക് നിയമിച്ചതുപോലെ തന്നെ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ശ്രീധരന്‍ പിള്ളയേയും മിസോറാം ഗര്‍ണറായി നിയമിച്ച് പ്രസിഡന്‍റ് വിജ്ഞാപനം ഇറക്കി. ഇതോടൊപ്പം തന്നെ ചില സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍ പദവികളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കശ്മീരിന്റെ ഭരണഘടനാ പ്രത്യേക പദവി എടുത്തു കളയുന്നതിന് നേതൃത്വം നല്‍കിയ ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ ഗോവയിലേക്ക് സ്ഥലം മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഐ.എ.എസ് ജമ്മു കാശ്മീര്‍ ഗവര്‍ണ്ണര്‍. ഭരണതലത്തില്‍ പ്രധാനമന്ത്രിയുടെ വിശ്വസ്തനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ലഡാകില്‍ മുന്‍പ്രതിരോധ സെക്രട്ടറി രാധാ കൃഷ്ണ മാഥൂര്‍ ആണ് ലഫ് ഗവര്‍ണര്‍. മുന്‍ വിവരാവകാശ കമ്മിഷണറും ത്രിപുര മുന്‍ ചീഫ് സെക്രട്ടറിയുമാണ് മാഥൂര്‍.

0