“എഴുന്നേല്‍ക്കമ്മേ, ഉറങ്ങിയതു മതി…”

Print Friendly, PDF & Email

സ്വന്തം ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്യുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗം അനുഭവിക്കുന്ന ദുരിതങ്ങളുടെ നിരവധി ചിത്രങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസവും പുറത്തുവരുന്നത്. ഭരണകൂടത്തിന്‍റെ പിടിപ്പുകേടുകൊണ്ട് അവര്‍ അനുഭവിക്കുന്ന ദുരിതത്തിന്‍റെ മറ്റൊരു നേര്‍ കാഴ്ചയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ചിത്രം. ബീഹാറിലെ മുസഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ കനത്ത ചൂടും, നിര്‍ജലീകരണവും അതോടൊപ്പം പട്ടിണിയും കൂടി താങ്ങാനാവാതെ മരിച്ചു കിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്‍റെ ചിത്രം കണ്ണീരോടെയേ കാണുവാന്‍ കഴിയൂ.

“നിരത്തില്‍ കാക്ക കൊത്തിവലിക്കുന്നു
ചത്ത പെണ്ണിന്‍റെ കണ്ണുകള്‍
മുല ചപ്പിവലിക്കുന്നു നരവര്‍ഗ്ഗ നവാതിഥി
കരഞ്ഞു ചൊന്നേന്‍ ഞാനന്നു ഭാവി പൗരനോടിങ്ങനെ
വെളിച്ചം ദുഖമാണുണ്ണീ തമസ്സെത്രയോ സുഖപ്രഥം”

  •  
  •  
  •  
  •  
  •  
  •  
  •