ജമ്മുകാശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്.

Print Friendly, PDF & Email

ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. സംസ്ഥാനത്തെ ഇരുപത്തിരണ്ട് ജില്ലകളിലും ഏര്‍പ്പെടുത്തിയിരുന്ന കർഫ്യു പകൽസമയത്ത് പിൻവലിച്ചു. രാത്രി കാലങ്ങളില്‍ നിയന്ത്രണം തുടരും. ആകെയുള്ള 105 പോലീസ് സ്റ്റേഷൻ പരിധിയിലും പകൽ പുറത്തിറങ്ങാൻ ജനങ്ങൾക്ക് ഇനി നിയന്ത്രണമുണ്ടാവില്ല എന്നാല്‍ മൊബൈൽ ഫോൺ നിയന്ത്രണം തുടരും. വീട്ടുതടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കാനും തല്ക്കാലം തീരുമാനമില്ല.

കഴിഞ്ഞ ആഗസ്റ്റ് 5 നാണ് മ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം എടുത്തു കളയുന്ന കേന്ദ്ര പ്രഖ്യാപനം ഉണ്ടായത്. അന്നുമുതല്‍ കടുത്ത നിയന്ത്രണത്തിലായിരുന്നു സംസ്ഥാനം.1954 – ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തത്. ഈ വകുപ്പ് റദ്ദാക്കിയതിന് എതിരെ സുപ്രീംകോടതിയില്‍ കൊടുത്തിട്ടുള്ള ഹർജികളിൽ ഒക്ടോബർ 1 ന് അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കശ്മീർ ഹർജികൾ പരിഗണിക്കുക.