പോലീസിന് രൂക്ഷ വിമര്‍ശനം. പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക്
കേസ് അന്വേഷണ സംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പെരിയ ഇരട്ടക്കൊലപാതക ക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന പൊലീസിൻറെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ഏപ്രിലിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച സിബിഐ അന്വേഷണ ഹർജിയിലാണു ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ഉത്തരവ്.
പെരിയ ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. രണ്ട് യുവാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ ഗൗരമതരമായ ഒരു അന്വേഷണവും നടന്നിട്ടില്ലന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി ആദ്യ പ്രതിയുടെ മൊഴിമാത്രം വച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് അഞ്ചാം പ്രതിയുടെ മൊഴിയെ സുവിശേഷമാക്കിയ അന്വേഷണ സംഘം സാക്ഷികള്‍കളുടെ മൊഴികള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയിട്ടില്ലന്നും ഈ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വിചാരണ നടന്നാല്‍ പ്രതികളുടെ പേരില്‍ ആരോപിക്കപപ്പെട്ടിരിക്കുന്ന കുറ്റം തെളിയിക്കുവാന്‍ കഴിയുകയില്ലന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി ഉയര്‍ത്തിയത്. അന്വേഷണത്തിലെ വീഴ്ചയ്ക്ക് കാരണം രാഷ്ട്രീയ ചായ്‌വാണെന്ന് പറഞ്ഞ കോടതി ഗൂഢാലോചന നടത്തിവരെ പ്രതിചേർത്തില്ലെന്നും പരാമർശിച്ചു. ഫോറൻസിക് സർജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. ഈ കുറ്റപത്രവുമായി വിചാരണനടത്തിയാൽ പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചു.
വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ പ്രതികൾ സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടവര്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ആണ്ന്നും ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന്എഫ്ഐആറില്‍ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടികാട്ടി. സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടുള്ള കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി ശരിയായഅന്വേഷണം നടന്നാലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയുള്ളു അതിന് സിബിഐ അന്വേഷണം തന്നെയാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരന് ശരത് ലാലിനോടുണ്ടായ വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ക്രൈബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. പീതാംബരനടക്കം പതിനാല് പേരാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. സജി സി ജോർജ്, സുരേഷ്, അനിൽ കുമാർ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപൻ, മണികണ്ഠൻ, ബാലകൃഷ്ണൻ എൻ, മണികണ്ഠൻ ബി എന്നിവരാണ് മറ്റ് പ്രതികൾ.