അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി

Print Friendly, PDF & Email

അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. 2016 നവംബര്‍ എട്ടിന് അര്‍ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി (15,310.73 ബില്യന്‍) രൂപ മൂല്യമുള്ളവ തിരിച്ചെത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.  10,000 കോടി രൂപ (10720 കോടി) രൂപ മാത്രമാണ് ഇനി തിരിച്ചത്താനുള്ളതെന്നാണ് കണക്ക്. പിന്‍വലിച്ച അത്രയും തന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.  റിസര്‍വ് ബാങ്കിന്റെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍.ബി.ഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്. ലഭിച്ച നോട്ടുകളെല്ലാം പരിശോധിച്ചു പ്രത്യേക സംവിധാനം വഴി എണ്ണിത്തിട്ടപ്പെടുത്തി. വേഗത്തില്‍ സൂക്ഷ്മ പരിശോധന സാധ്യമാക്കുന്ന കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിങ് സിസ്റ്റമാണിത്. പിന്നീടു നോട്ടുകളെല്ലാം നശിപ്പിക്കുകയും ചെയ്തു. ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിങ് സിസ്റ്റം ഉപയോഗിച്ചാണ് നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. പിന്‍വലിച്ച അത്രയുംതന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് 8000 കോടി രൂപയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കിയത്.