കേരളത്തോട് കേന്ദ്രത്തിന് ക്രൂരമായ അവഗണന

കേരളത്തോട് കേന്ദ്രം തുടരുന്നത് ക്രൂരമായ അവഗണന. രാജ്യത്ത് കഴിഞ്ഞ കാലങ്ങളിലായി ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ സഹായത്തിന്റെ കണക്കുകളെടുത്താല്‍ മാത്രം മതി കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ തീവ്രത അറിയാന്‍. കേരളമൊട്ടാകെ പ്രളക്കെടുതിയാല്‍ തകരര്‍ന്നപ്പോള്‍ അടിയന്തിര സഹായമെന്ന നിലയില്‍ കേരളത്തിനു നല്‍കിയത് 600 കോടിയാണ്. എന്നാല്‍ 2015ല്‍ തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിലുണ്ടായ വെള്ളപൊക്കത്തിന് ആദ്യഘട്ടത്തില്‍ അടിയന്തിരമായി പ്രഖ്യാപിച്ചത് 939 കോടിയായിരുന്നു. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കകം തന്നെ 1000 കോടി രൂപ കൂടി അനുവദിക്കുകയും ചെയ്തു. അങ്ങനെ ആകെഅനുവദിച്ചത് 1939 കോടി രൂപ. എന്നാല്‍ രാജ്‌നാഥ് സിങ് കേരള സന്ദര്‍ശനത്തിനു പിന്നാലെ 100 കോടിയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ 500 കോടിയും അനുവദിച്ചു. കേരളം ആവശ്യപ്പെട്ട 2000 കോടി രൂപയുടെ അടിയന്തിര ധനസഹായത്തിനാണ് 600 കോടിയിലൊതുക്കിയത്. കേരളത്തിന് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നുള്ള ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നുമില്ല. അതേസമയം ചെന്നൈ വെള്ളപ്പൊക്കത്തിനിടെയും ഉത്തരാഘണ്ഡിലെ പ്രളയത്തെ തുടര്‍ന്നും ലഭിച്ച ഫണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നില്ല, അത് സ്വീകരിക്കുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയങ്ങളുടെ പിന്‍ബലത്തില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് വാഗ്നാനം നല്‍കപ്പെട്ട വിദേശ സഹായങ്ങള്‍ നിരസിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിനെതിലരായി ദേശീയതലത്തില്‍ തന്നെ ഒരു വിഭാഗം സംഘപരിവാര്‍ നേതാക്കന്മാര്‍ എടുത്തിരിക്കുന്ന നിക്ഷേധാത്മക നിലപാടുമായി ഇതിനെ കൂട്ടി വായ്ിക്കുമ്പോള്‍ കേരള ജനതയെ ഒരു പാഠം പഠിപ്പിക്കുവാനുള്ള കരുനീക്കങ്ങള്‍ കേന്ദ്ര ഗവര്‍മ്മെന്റില്‍ ഒരു വിഭാഗം നടത്തുന്നുണ്ടെന്ന് കരുതേണ്ടിവരും.