സ്‍പീക്കറുടെ അധികാരങ്ങളിൽ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്നത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
സ്‍പീക്കറുടെ അധികാരങ്ങളിൽ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്ന കാര്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സുപ്രധാന തീരുമാനം എടുക്കുന്നത്.
കര്‍ണാടക ഭരണകക്ഷിയായ കോണ്‍ഗ്രസ് ദള്‍ പാര്‍ട്ടിയില്‍ നിന്ന് 15 എൽഎമാര്‍ രാജിവച്ചിരുന്നു. അവരുടെ രാജികത്തുകളിന്മേൽ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സ്പീക്കര്‍ തള്ളിയിരുന്നു. ഭരണഘടനയുടെ 190 -ാം അനുഛേദം പ്രകാരം രാജികത്തുകളിന്മേൽ വിശദമായ പരിശോധന നടത്തി തീരുമാനം എടുക്കാനുള്ള പൂര്‍ണ്ണ അധികാരം സ്പീക്കറുടെതാണെന്ന കാരണം ചൂണ്ടികാട്ടിയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം സ്പീക്കര്‍ തള്ളിയത്. നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് കോടതിക്ക് ഉത്തരവിടാൻ ആകില്ലെന്നും സ്പീക്കര്‍ വാദിച്ചിരുന്നു. ഇതോടെയാണ് ഈ കേസിലെ ഭരണഘടനാപരമായ വശങ്ങൾ വിശദമായി പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.