KERALANEWS MAIN

കള്ളവോട്ട് തെളിഞ്ഞ ഏഴ് ബൂത്തുകളില്‍ റീ പോളിങ്ങ്

കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസർകോട്ടെ മൂന്നും ബൂത്തുകളില്‍ റീപോളിംഗ്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ(19ന്)യാണ് വോട്ടെടുപ്പ്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ് നടക്കുക.കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്‌കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ധര്‍മ്മടത്തെ 52,53 ബൂത്ത്, കാസര്‍കോട് തൃക്കരിപ്പൂരിലെ 48-ബൂത്ത് എന്നിവിടങ്ങളിലാണ് കള്ളവോട്ട് ചെയ്തു എന്ന് തെളിയിക്കപ്പെട്ടതിനാല്‍ റി പോളിങ് നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് കള്ളവോട്ട് ചെയ്തതിന്‍റെ പേരില്‍ റീ പോളിങ്ങ് നടക്കുന്നത്