പ്രധാനമന്ത്രിക്കെതിരെ മുന്‍ പ്രധാനമന്ത്രി പരാതി നല്‍കി.

Print Friendly, PDF & Email

പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാക്കളെ അനാവശ്യമായി ഭീഷണിപ്പെടുത്തുകയും അവര്‍ക്കെതിരെ പ്രകോപനപരമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം പരാതി നല്‍കി.

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കഴിഞ്ഞ മെയ് ആറിന് ഹൂബ്ലിയില്‍ വച്ച് നടന്ന യോഗത്തില്‍ സോണിയയെയും രാഹുലിനെയും ഭീഷണി പ്പെടുത്തിയുള്ള പ്രസംഗമാണ് പരാതിക്ക് ആധാരം. “ഇത് മോദിയാണ്, പരിധിവിട്ടാല്‍ കോണ്‍ഗ്രസ് അമ്മയും അവരുടെ മകനും വലിയ വില കൊടുക്കേണ്ടിവരു”മെന്നായിരുന്നു മോദിയുടെ ഭീഷണി.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനാധിപത്യ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നും സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി പൊതുയോഗങ്ങളില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടപാര്‍ട്ടിയിലെ നേതാക്കളെ അപകീര്‍ത്തിപെടുത്തുന്നതും ഭീഷണി മുഴക്കുന്നതും അപലപനീയമാണെന്നും രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രസംഗങ്ങളിലും കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപെടുത്തുന്നതും അപകീര്‍ത്തിപെടുത്തുന്നതുമായ വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് മന്‍മോഹന്‍സിംഗ് പരാതിപ്പെടുന്നു. 130 കോടി ജനങ്ങള്‍ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്തതും അവരെ നയിക്കുന്നതുമായ ഒരു പ്രധാനമന്ത്രിയില്‍നിന്ന് വരേണ്ട വാക്കുകളല്ല അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നതെന്ന് പ്രസിഡന്റനയച്ച കത്തില്‍ മന്‍മോഹന്‍സിംഗ് ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി പദവിയ്ക്ക് യോജിച്ച രീതിയിലല്ല മോദി പ്രസംഗിക്കുന്നതെന്ന് മന്‍മോഹന്‍ സിംഗ് പറയുന്നു.

 

 • 7
 •  
 •  
 •  
 •  
 •  
 •  
  7
  Shares