കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില വര്‍ദ്ധിച്ചു

Print Friendly, PDF & Email

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഇന്ധനവില വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 24 പൈയും ഡീസലിന് 29 പെസയുമാണ് കൂടിയത്. പെട്രോളിന് 78.85 രൂപയും ഡീസലിന് 71.81 രൂപയുമാണ് ഇന്നത്തെ വില. ബംഗളൂരുവില്‍ പെട്രോളിന് 19 പയിസ വര്‍ദ്ധിച്ച് 76.1 ഉം ഡീസലിന് 22 പയിസ വര്‍ദ്ധിച്ച് 67.27രൂപയുമായി.

തിരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. കഴിഞ്ഞ അമ്പത്താറ് മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് ഇന്ധനവില കര്‍ണ്ണാടകത്തില്‍ ഇതോടെ എത്തിയിരിക്കുന്നത്‌

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് അനുസരിച്ച് ദിവസം തോറും വില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞ മാസം 24നാണ് സര്‍ക്കാര്‍ ഇടപെട്ട് വില വര്‍ദ്ധനവ് താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തിയത്. വരും ദിവസങ്ങളില്‍ കാര്യമായ വില വര്‍ദ്ധനവ് തന്നെ വരുമെന്നാണ് കരുതുന്നത്.

തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഭീതിയിലാണ് ഇന്ധനവില വര്‍ധന മരവിപ്പിച്ചതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയുള്ള വിലവര്‍ദ്ധനവ്. കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണ് ഇന്ധന വില വര്‍ദ്ധിക്കുന്നതെന്ന് ഇതോടെ വ്യക്തമായതായി ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു.

 

 • 2
 •  
 •  
 •  
 •  
 •  
 •  
  2
  Shares