ആറാംഘട്ട വോട്ടെടുപ്പില്‍ 61.14 ശതമാനം പോളിങ്

Print Friendly, PDF & Email

എഴ് സംസ്ഥാനങ്ങളിലെ59 മണ്ഡലങ്ങളിലേക്ക് ന ആറാംഘട്ട വോട്ടെടുപ്പില്‍ 61.14 ശതമാനം പോളിങ്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്- 80.16 ശതമാനം. ജാര്‍ഖണ്ഡ് 64.46%, ഡല്‍ഹി 56.11%, ഹരിയാന 62.91%, ഉത്തര്‍പ്രദേശ് 53.37%, ബിഹാര്‍ 59.29%, മധ്യപ്രദേശ് 60.40% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിങ്. ഇന്നലെ വോട്ടെടുപ്പ് നടന്ന 59 മണ്ഡലങ്ങളില്‍ 44 സീറ്റുകളിലും 2014-ല്‍ ബിജെപിക്കായിരുന്നു വിജയം. അതു കൊണ്ടുതന്നെ പ്രസ്തുത മണ്ഡലങ്ങള്‍ നിലനിര്‍ത്തുക എന്നത് ബിജെപിക്ക് അനിവാര്യമാണ്. പക്ഷെ, രണ്ടു വര്‍ഷമായി കോണ്‍ഗ്രസ് അടക്കമുള്ള പതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്ക് എതിരെ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി ബിജെപിയുടെ വിജയ പ്രതീക്ഷയെ തകിടം മറിക്കുവാന്‍ തക്കതാണ്. ഇക്കുറി 14 സീറ്റുകളിലെ ബിജെപിക്ക് പ്രതീക്ഷയുള്ളൂവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

  •  
  •  
  •  
  •  
  •  
  •  
  •