ലോകവിപണിയിൽ എണ്ണവില നിയന്ത്രിക്കാൻ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്.

Print Friendly, PDF & Email

ആഗോള വിപണിയിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാൻ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇന്ത്യ തങ്ങളുടെ പക്കലുള്ള കരുതൽ ശേഖരം പുറത്തെടുക്കുന്നു. ഒരാഴ്ചക്കുള്ളിൽ കരുതൽ ശേഖരം പുറത്തെടുക്കുന്ന നടപടി ഇന്ത്യ പൂർത്തിയാക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 3.8 കോടി ബാരൽ ക്രൂഡ് ഓയിലാണ് രാജ്യത്ത് മൂന്നിടങ്ങളിലായി സൂക്ഷിച്ചിട്ടുള്ളത്. അമേരിക്കയ്ക്ക് പുറമേ ലോകത്തിൽ പെട്രോളിയം ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാഷ്ട്രങ്ങളാണ് ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയഎന്നീ രാജ്ങ്ങള്‍. അമേരിക്ക തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ ഒരു പങ്ക് പൊതു വിപണിയിലേക്ക് ഒഴുക്കുമെന്ന് പ്രഖ്യാപിച്ചു കഴി‌‌ഞ്ഞു. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും തങ്ങളുടെ പക്കലുള്ള കരുതൽ ശേഖരം പുറത്തെടുക്കാനുള്ള ആലോചനയിലാണ്. ക്രൂഡോയില്‍ വില കൂടുന്നതിനാല്‍ ഉല്‍പാദനം കൂട്ടി വില നിയന്ത്രിക്കണമെന്ന ലോകരാ‍ജ്യങ്ങളുടെ ആവശ്യം ഒപ്പക് രാഷ്ട്രങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് വന്‍ കരുതല്‍ ശേഖരമുള്ള രാഷ്ട്രങ്ങള്‍ തങ്ങളുടെ ശേഖരത്തിലൊരു പങ്ക് പൊതു വിപണിയിലേക്ക് ഒഴുക്കുവാന്‍ തയ്യാറാകുന്നത്. ഇതോടെ ദിനം പ്രതി ഉയരുന്ന എണ്ണവില കുറക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.