മോദിയുടെ മേഘസിദ്ധാന്തം കേട്ട് വാപൊളിച്ച് ലോകം
കഴിഞ്ഞ ഫെബ്രുവരി 26ന് ബാലാകോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രണവുമായി ബന്ധപ്പെട്ട് ന്യൂസ് നേഷന്‍ എന്ന ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ മോദി അവതരിപ്പിച്ച മേഘസിദ്ധാന്തം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യത്തെ ജനങ്ങള്‍. ഇതോടെ പ്രധാനമന്ത്രിയുടെ റഡാര്‍ സംവിധാനത്തിലുള്ള വിജ്ഞാനം ആഘോഷമാക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാൻ മോദി പറഞ്ഞ’മേഘ സിദ്ധന്തമാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും പരിഹാസത്തിനും വിധേയമായികൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പുതിയ സിദ്ധാന്തം കേട്ട് ലോകമെങ്ങുമുള്ള സൈനിക വിദഗ്ധരും വാപൊളിച്ചിരിക്കുകയാണ്. മോദിയുടെ പ്രസ്താവന വന്ന ഉടൻ തന്നെ അത് ട്വീറ്റ് ചെയ്ത് ജനങ്ങളിലെത്തിച്ച ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ട് മോദി പറഞ്ഞത് മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞതോട് പിൻവലിച്ചു.
“അന്ന് കാലാവസ്ഥ അത്ര സുഖകരമല്ലായിരുന്നു. മേഘാവൃതമായ അന്തരീക്ഷവും കനത്ത മഴയുമുണ്ടായിരുന്നു. നിറയെ കാര്‍മേഘങ്ങള്‍. മേഘാവൃതമായ അന്തരീക്ഷം മൂലം നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്ന സംശയമുയര്‍ന്നു. വിദഗ്ദ്ധരില്‍ ചിലര്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ പറഞ്ഞു. ഞാന്‍ ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ല എന്നാലും ആ സമയത്താണ് എന്റെ മനസ്സില്‍ ഒരു കാര്യം തോന്നിയത്. മേഘവും മഴയും നമുക്ക് ഗുണകരമാണെന്ന് എനിക്ക് തോന്നി. റഡാറുകളില്‍ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന് എനിക്ക് തോന്നി. ഞാന്‍ പറഞ്ഞു, ഇതാണ് പറ്റിയ അവസരം. ഈ മേഘങ്ങള്‍ മൂലം പാക് റഡാറുകള്‍ക്ക് നമ്മുടെ വിമാനങ്ങളെ കണ്ടെത്താനാവില്ല. ഇപ്പോള്‍ തന്നെ ആക്രമണം നടത്താന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി” എന്നായിരുന്നു ന്യൂസ് നേഷൻ എന്ന ചാനലിന്‍റെ ക്യാമറകള്‍ക്കമുന്നിലിരുന്ന് മോദി പറഞ്ഞത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മോദിയുടെ അഭിമുഖം പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഈ മേഘ സിദ്ധാന്തം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ വീഡിയോ അടക്കം വരികയും ചെയ്തു. ശാസ്ത്രരംഗത്തെ വിദഗ്ദ്ധരടക്കം പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ വിവരക്കേട് ചൂണ്ടിക്കാട്ടിയതോടെ ബിജെപി തങ്ങളുടെ പേജുകളില്‍ നിന്ന് ട്വീറ്റ് പിന്‍വലിച്ചു. അപ്പോഴേക്കും എതിരാളികള്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്തു കഴിഞ്ഞിരുന്നു. വിമർശനങ്ങളുടെയും ട്രോളുകളുടെയും കുത്തൊഴുക്കായിരുന്നു സമൂഹമാധ്യമങ്ങളിൽ പിന്നീട് കണ്ടത്.
‘റഡാറുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരും ഉണ്ടായില്ലേ എന്നതായിരുന്നു ഒരു കമന്‍റ് . റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്ന് പോലും മോദി മനസ്സിലാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. “റേഡിയോ തരംഗങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ക്ക് മേഘങ്ങള്‍ തടസ്സമല്ലെന്ന് വ്യോമസേനക്ക് അറിയാം. പാക് റഡാറുകള്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങളെ കണ്ടെത്തുകയും ചെയ്തു. നാല് വോട്ടിന് വേണ്ടി എന്തിനിങ്ങനെ അവകാശവാദം. മാത്രല്ല, മേഘങ്ങള്‍ മൂടിയത് മൂലം നാശനഷ്ടത്തിന്‍റെ കൃത്യമായ ദൃശ്യങ്ങള്‍ പകര്‍ത്താനും വ്യേമസേനക്ക് കഴിയാതെ പോയി,” എന്ന് മുന്‍ നയതന്ത്രജ്ഞന് കെ സി സിംഗ് ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സേനകള്ക്ക് വിവരമില്ലെന്ന് ലോകത്തോട് വിളിച്ചു പറയുന്നത് പോലെയായി മോദിയുടെ വീരവാദമെന്ന് സീതാറാം യെച്ചൂരി തുറന്നടിച്ചു. ദേശീയ സുരക്ഷ ഒരു നിസ്സാര കാര്യമല്ല. പക്വതയില്ലാത്ത മോദിയുടെ ഇത്തരം പ്രസ്താവനകള്‍ കനത്ത ആഘാതമുണ്ടാക്കും. ഇത്തരത്തിലുള്ള ആളുകളൊന്നും ഇന്ത്യയുടെ പ്രധാനമന്ത്രി ആകരുതെന്നും യച്ചൂരി പറഞ്ഞു.
‘മോദി താങ്കളുടെ അറിവിലേക്കായി, ദശാബ്ദങ്ങള്‍ക്ക് മുമ്പേ മേഘങ്ങളുടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന റഡാര്‍ സംവിധാനമുണ്ട്. ഒരുപക്ഷേ അങ്ങനെ ഇല്ലായിരുന്നുവെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എപ്പോഴെ നമ്മുടെ ആകാശങ്ങളെ കീഴടക്കുമായിരുന്നു. താങ്കള്‍ പഴയ കാലഘട്ടത്തില്‍ നിന്നുപോയതിന്‍റെ പ്രശ്നമാണ്. അത് മനസിലാക്കൂ അങ്കിള്‍ജി’ കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന ട്വിറ്ററിൽ കുറിച്ചു.
Here is the clip of #EntireCloudCover pic.twitter.com/ePsAyQTmYi
— Ankur Bhardwaj (@Bhayankur) May 11, 2019

