INDIANEWS MAIN

തിരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന റെയ്ഡുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

റെയിഡ് പരമ്പര, തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന റെയ്ഡുകള്‍ക്ക് ഇലക്ടറല്‍ ഓഫീസര്‍മാരുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. നടപടികൾ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷൻ വിശദമാക്കി. കമൽനാഥിന്‍റെ സഹായികളുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് നിർദ്ദേശം . മധ്യപ്രദേശ് മുഖ്യന്ത്രി കമല്‍നാഥിനോട് ബന്ധപ്പെട്ടവരുടെ വീുകളില്‍ വീടുകളില്‍ നടത്തിയ റെയിഡനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ജീവനക്കാരുടെ വീടുകളിലടക്കം രാജ്യത്തെ 50 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നിരുന്നു. ദില്ലിയിലെ 35 കേന്ദ്രങ്ങളിലും മധ്യപ്രദേശിലെ ഭൂല, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും റെയ്ഡു നടന്നു. കേന്ദ്ര ഗവര്‍മ്മെന്‍റിന്‍റെ നിര്‍ദ്ദേശപ്രകരം പതിപക്ഷപാര്‍ട്ടികളുടെ നേതാക്കളുടെ വീടുകളില്‍ വ്യാപകമായി റെയിഡ് നടത്തുകയാണെന്ന പരാതി ഉയര്‍ന്നിരുന്നു.

കഴിഞ്ഞയാഴ്ച കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. പ്രധാന മന്ത്രി പ്രതികാര രാഷ്ട്രീയം കളിയ്ക്കുകയെന്നായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ ആരോപണം. പിന്നീട് തമിള്‍നാട്ടില്‍ ആയിരുന്നു ഡിഎംകെ നേതാക്കളുടെ വീടുകളില്‍ റെയിഡ് പരന്പര.തുുടര്‍ന്ന് ഡല്‍ഹിയില്‍ എഎപിനേതാക്കളുടെ വീടുകളിലാണ് റെയിഡിനായി ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. പിന്നീടാണ് മധ്യപ്രദേശില്‍ കമല്‍നാഥീന്‍റെ വീടുകളില്‍ നടത്തിയ റെയിഡ് പരന്പര. തെരഞ്ഞെടുപ്പിന് ഹവാലപ്പണമെത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ബിജെപി നേതാക്കളുടെ വീഡുകളിലില്‍ എന്തുകൊണ്ടാണ് റെയിഡുകളൊന്നും അരങ്ങേറാത്തതെന്ന് പ്രതിപക്ഷകക്ഷികള് ചോദിക്കുന്നത്.