എഫ് -16 യുദ്ധവിമാനങ്ങളുടെ കണക്കെടുപ്പ് നടത്തിയില്ല – പെന്‍റഗണ്‍
പാക്കിസ്ഥാന്‍റെ എഫ് -16 യുദ്ധവിമാനങ്ങളുടെ കണക്കെടുപ്പ് ആരെങ്കിലും നടത്തയോഎന്ന് തങ്ങള്‍ക്ക് അറിവില്ല എന്ന അമേരിക്കന്‍ സൈനിക ആസ്ഥാനത്തുനിന്ന് പെന്‍റഗണ്‍ വക്താവ്. ബാല്‍കോട്ട് അക്രമത്തിനുശേഷം ഇന്ത്യഅവകാശപ്പെട്ടതുപോലെ പാക്കിസ്ഥാന്‍റെ എഫ്-16 യുദ്ധവിമാനം വിമാനം വെടിവെച്ചിട്ടില്ല എന്നും, അമേരിക്കന്‍ പ്രതിരോധവകുപ്പിന്‍റെ രണ്ടു ഉദ്യോഗസ്ഥര്‍ ഇസ്ലാമാബാദില്‍ പാക്കിസ്ഥാന്‍റെ എഫ്-16 ഫൈറ്റര്‍ ജെറ്റുകളുടെ കണക്കെടുത്തുവെന്നും, അതില്‍ കുറവ് കണ്ടില്ല എന്നും പ്രതിരോധവകുപ്പിനെ ഉദ്ദരിച്ച് അമേരിക്കന്‍ ജേര്‍ണലില്‍ വന്ന വാര്‍ത്ത വിവാദമായതിനെ തുടര്‍ന്നാണ് പെന്‍റഗണ്‍ വിശദീകരണവുമായി എത്തിയത്.
ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്‍റെ എഫ്-16 ഫൈറ്റര്‍ജെറ്റ് മിഗ്-21 ഉപയോഗിച്ച് ഡോഗ് ഫൈറ്റിലൂടെ തകര്‍ത്തു എന്ന് ഇന്ത്യയും എന്നാല്‍ പാക്കിസ്ഥാന്‍റെ എഫ്-16 ഫൈറ്ററുകളൊന്നും നഷ്ടപ്പെട്ടില്ല എന്ന് പാക്കിസ്ഥാനും അവകാശപ്പെടുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍റെ എഫ്-16 യുദ്ധവിമാനങ്ങളുടെ കണക്ക് അമേരിക്കന്‍ പ്രതിരോധ വകുപ്പ് അധികൃതര്‍ എടുത്തു എന്ന വിവാദ പാരാമര്‍ശവുമായി അമേരിക്കയില്‍ നിന്നുള്ള പുറത്തിറങ്ങിയത്.