INDIANEWS MAIN

രാഹുലിന്‍റെ പത്രിക സമര്‍പ്പണം വ്യാഴാഴ്ച

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രിൽ 4 ന് വ്യാഴാഴ്ച. രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ.  അതിനാല്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുക. പത്രിക സമര്‍പ്പണം വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കാന്‍ എത്തിയതോടെ ഒറ്റ ദിവസം കൊണ്ടാണ് വയനാട് ദേശീയ ശ്രദ്ധ പിടിച്ചു പറ്റി ഇന്ത്യയിലെ തന്നെ വിവിഐപി മണ്ഡലമായി മാറിയത്. തമിഴ്നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തുന്പോൾ ദക്ഷിണേന്ത്യയിലാകെ രാഹുൽ തരംഗം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയ കോൺഗ്രസ് നേതൃത്വം.