ഭീകരാക്രമണത്തിന് തിരിച്ചടിക്കാന്‍ തിരഞ്ഞെടുപ്പ് നാളുകള്‍ വരെ കാത്തിരിക്കണമോ…? – ശിവസേന
നാല്‍പത് സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിക്കാന്‍ തിരഞ്ഞെടുപ്പ് നാളുകള്‍ വരെ കാത്തിരിക്കണമോ എന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന രംഗത്തു വന്നിരിക്കുന്നത്. പാകിസ്താനെ പാഠംപഠിപ്പിക്കുമെന്നുള്ള വാചക കസര്‍ത്തുകള്‍ മാത്രമാണ് കേള്‍ക്കാനുള്ളത്. ആദ്യം ചെയ്തു കാണിക്കൂ. അതിനുശേഷമാകാം പ്രസംഗം. അമേരിക്കയും മറ്റു വിദേശരാജ്യങ്ങളും ഭീകരാക്രമത്തിനെതിരെ പ്രതികരിക്കുമ്പോള്‍ നാം സ്വയം പുകഴ്ത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖപ്രസംഗം പറയുന്നു.
പത്താന്‍കോട്ട്, ഉറി, പുല്‍വാമ എന്നിവിടങ്ങളിലെല്ലാം ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്കു ശേഷവും നാം താക്കീതുകള്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അമേരിക്കയും മറ്റു വിദേശരാജ്യങ്ങളും ഭീകരാക്രമത്തിനെതിരെ പ്രതികരിക്കുമ്പോള്‍ നാം സ്വയം പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. ഭീകരാക്രമണത്തിന് മറുപടി നല്‍കുന്നതിന് മോദി സര്‍ക്കാര്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന് ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. തീവ്രവാദി ആക്രമണവും ജവാന്‍മാരുടെ രക്തസാക്ഷിത്വവും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങനെയുള്ളവര്‍ എങ്ങനെയാണ് അങ്ങനെയുള്ളവര്‍ എങ്ങനെയാണ് ശത്രുക്കളെ നേരിടുകയെന്നും സാമ്ന ചോദിക്കുന്നു. മഹാരാഷ്ട്രയില്‍ ശിവസേന, ബിജെപി സഖ്യം ശക്തപ്പെടുന്നതിനിടയില്‍ ശിവസേനയുടെ ഭാഗത്തു നിന്നുണ്ടായ വിമര്‍ശനം രാഷ്ട്രീ രംഗത്ത് അന്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

