ഗിൽജിത് ബാൾട്ടിസ്ഥാൻ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന ആവശ്യവുമായി പിഒകെയിൽ പ്രതിഷേധം

Print Friendly, PDF & Email

പാക് അധീന കശ്മീരിലെ (POK) ഗിൽജിത് ബാൾട്ടിസ്ഥാനിലെ ജനങ്ങൾ ഈ പ്രദേശങ്ങൾ ഇന്ത്യയുമായി വീണ്ടും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക്. ഈ ആവശ്യം ഉന്നയിച്ച് ​ഗിൽജിത് ബാൾട്ടിസ്ഥാനിൽ നടന്ന ഒരു വലിയ റാലി ഇപ്പൾ പാക് സോഷ്യൽ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയുമായി വീണ്ടും ഒന്നിക്കണമെന്നും കാർഗിൽ റോഡ് വീണ്ടും തുറക്കണമെന്നും പാക് അധിനിവേശ കാശ്മീരിലെ ആയിരക്കണക്കിനു ജനങ്ങൾ പങ്കെടുത്ത റാലി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി മേഖലയെ ചൂഷണം ചെയ്ത പാകിസ്ഥാൻ സർക്കാരിന്റെ വിവേചനപരമായ നയങ്ങളിൽ രോഷാകുലരായ ജനങ്ങളാണ് പാക്ക് സർക്കാരിനെതിരെ പ്രത്യക്ഷ പ്രക്ഷോഭവുമായി ഇപ്പോൾ രം​ഗത്തു വന്നിരിക്കുന്നത്

പാകിസ്ഥാൻ ഭരണകൂടത്തിന്റെ ഗിൽജിത് ബാൾട്ടിസ്ഥാനെതിരായ നയങ്ങളെ ആക്ഷേപിച്ചുകൊണ്ട് പാക് അധിനിവേശ കാശ്മീരിലെ മുൻ പ്രധാനമന്ത്രി രാജാ ഫാറൂഖ് ഹൈദർ രം​ഗത്തുവന്നു. ഗിൽജിത് ബാൾട്ടിസ്ഥാൻ ഹിമാലയൻ മേഖലയിലെ സുരക്ഷാ സേനയുടെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ വിവിധ രാഷ്ട്രീയ, മത, വ്യാപാര സംഘടനകളുടെ കൂട്ടായ്മയായ അവാമി ആക്ഷൻ കമ്മിറ്റി – പൂഞ്ച് ജില്ലയിലെ ഹാജിറ സബ്ഡിവിഷനിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. പ്രാദേശിക ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം ചെയ്ത മുൻ പ്രധാനമന്ത്രി, “ഡോഗ്ര ഭരണകാലം മുതൽ അവർ താമസിക്കുന്ന ഖൽസ (കിരീടത്തിന്റെ) ഭൂമിയിൽ നിന്ന് ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

https://www.msn.com/en-in/news/world/protests-against-oppressors-gilgit-baltistan-tears-down-pakistan-demands-reunion-with-india/vi-AA16iZPi?ocid=msedgntp&cvid=6b042455ece0433097ebb9c709fcb733

  •  
  •  
  •  
  •  
  •  
  •  
  •