രാഷ്​ട്ര പിതാവിന്‍റെ വധത്തെ പുനരാവിഷ്​കരിച്ച്​ ഹിന്ദുമഹാസഭ

Print Friendly, PDF & Email

മഹാത്​മ ഗാന്ധിയുടെ 71ാം ചരമ വാർഷിക ദിനമായ ജനുവരി 30ന് രാഷ്​ട്ര പിതാവിന്‍റെ വധത്തെ പുനരാവിഷ്​കരിച്ച്​ ഹിന്ദുമഹാസഭ. യു.പിയിലെ അലിഗഢിലാണ്​ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്​. ഹിന്ദുമഹാസഭ നേതാവ്​ പൂജ ശകുൻ പാണ്ഡെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി​ ​ കളി​ത്തോക്ക്​ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. പ്രതീകാത്മകമായി ഗാന്ധിയുടെ കാൽക്കീഴിൽ രക്തം തളം കെട്ടി നിൽക്കുന്നതും രൂപത്തോടൊപ്പം ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് മഹാത്മ നാഥൂറാം ഗോഡ്സെ എന്ന വിളികളുമായി മഹാത്മ ഗാന്ധി രൂപത്തെ അഗ്നിക്കിരയാക്കി. പിന്നീട് മധുരപലഹാര വിചരണവും ഉണ്ടായിരുന്നു. ഗാന്ധിജിയെ ഗോഡ്​സെ വധിച്ച ജനുവരി 30 ശൗര്യ ദിവസ്​ ആയാണ്​ ഹിന്ദുമഹാസഭ ആചരിക്കുന്നത്. ഗാന്ധിജിയുടെ ഘാതകനായ നാഥൂറാം ഗോഡ്സെയുടെ പ്രതിമ അലങ്കരിച്ച് പൂജകളും നടത്തിയാണ് ഹിന്ദു മഹാസഭ പിരിഞ്ഞു പോയത്. മുന്പും രാഷ്ട്ര പിതാവായ മഹാത്മഗാനധിജിയെ അപമാനിക്കുന്ന നടപടികള്‍ ഹിന്ദു മഹാ സഭയുടെ ഭാഗത്തു നന്ന് ഉണ്ടായിട്ടുണ്ട്.

ഗാന്ധിവധം പുനരാവിഷ്​കരിച്ച്​ ഹിന്ദുമഹാസഭ

ഗാന്ധിവധം പുനരാവിഷ്​കരിച്ച്​ ഹിന്ദുമഹാസഭhttps://www.madhyamam.com/india/hindu-mahasabha-leader-%E2%80%98recreates%E2%80%99-mahatma-gandhi%E2%80%99s-assassination-india-news/589360

Публикувахте от Madhyamam в Сряда, 30 януари 2019 г.

  •  
  •  
  •  
  •  
  •  
  •  
  •