കേരളത്തിന് 1404.50 കോടി രൂപ കൂടി നികുതി വിഹിതമായി അനുവദിച്ച് കേന്ദ്രം.
കേരളത്തിന് 1404.50 കോടി രൂപ കൂടി നികുതി വിഹിതമായി അനുവദിച്ച് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഒരു ഗഡു വിഹിതം കൂടി നല്കാനുളള തീരുമാനത്തിൻറെ ഭാഗമായാണ് കേരളത്തിനും 1404.50 കോടി കിട്ടുന്നത്. സാമൂഹ്യ സുരക്ഷ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുകയെന്ന് കേന്ദ്രം വിശദീകരിച്ചു. ജനുവരി പത്തിന് മുമ്പ് സംസ്ഥാനങ്ങൾക്ക് നല്കേണ്ട 72000 കോടി രൂപയുടെ നികുതി വിഹിതം നേരത്തെ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ആഘോഷങ്ങൾ കണക്കിലെടുത്ത് ഒരു ഗഡു കൂടി നല്കാൻ തീരുമാനിച്ചത്. 13000 കോടി കിട്ടിയ ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ തുക ലഭിച്ച സംസ്ഥാനം
1100 കോടിയുടെ വായ്പാ അനുമതിനല്‍കിയതിനു പിന്നാലെ 1404 കോടി നികുതി വിഹിതമായി നല്‍കുവാന്‍ തീരുമാനിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് ആശ്വാസമായികടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് ആശ്വാസമായി. ഡിസംബർ 19ന് വായ്പയായി കിട്ടിയ 2000കോടിയും ചേർത്ത് ക്രിസ്മസ്- പുതുവൽസര വേളയിൽ 4500 കോടിയാണ് ഖജനാവിലെത്തുന്നത്. ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശിക നൽകാനും ക്രിസ്മസ് – പുതുവൽസര വിപണിയിടപെടലിനും അത്യാവശ്യ വികസന പദ്ധതികൾക്കും തുക വിനിയോഗിക്കാൻ ഇതോടെ സര്‍ക്കാരിനു കഴിയും.