ജസ്റ്റിസ് എ.കെ സിക്രി കോമണ്‍ വെല്‍ത്ത് ആര്ബിട്രേല്‍ ട്രിബ്യുണലിലേക്ക്. അലോക് വര്‍മ്മയെ പുറത്താക്കിയ നടപടി കൂടതല്‍ വിവാദത്തില്‍

Print Friendly, PDF & Email

ലണ്ടന്‍ ആസ്ഥാനമായ കോമണ്‍ വെല്‍ത്ത് സെകട്ടറിയേറ്റ് ആര്ബിട്രേല്‍ ട്രിബ്യുണലിലേക്ക് സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ സിക്രിയെ നോമിനേറ്റ് ചെയ്യുന്നു. 53 അംഗ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കിടയില്‍ ഒണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രൈബ്യൂണലാണ് സി.എസ്.എ.റ്റി. ഒരുമാസം മുന്പുതന്നെ ഇത്തരം ഒരു തീരുമാനം ഉന്നതതലങ്ങളില്‍ ഉണ്ടായിരുന്നുവെന്നും ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റീന് അറിയാമായിരുന്നുവെന്നും ഈ വാര്‍ത്ത പുറത്തുവിട്ട ദി പ്രിന്‍റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ നീക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജസ്റ്റിസ് സിക്രിയും സെലക്ഷന്‍ കമ്മിറ്റിയില്‍ പിന്തുണച്ചിരുന്നു. കേന്ദ്രസര്‍ക്കിനോടുള്ള നന്ദിസൂചകമായാണ് സിക്രിയുടെ ഈപിന്തുണ എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഇതോടെ അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടിരിക്കുകയാണ്.

മാര്‍ച്ച് ആറിന് സുപ്രിം കോടതിയില്‍ നിന്ന് ജസ്റ്റിസ് സിക്രി വിരമിക്കാന്‍ ഇരിക്കെ ആണ് സി.എസ്.എ.റ്റി.യിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. അതോടെ അലോക് വര്‍മ്മയെ പുറത്താക്കുവാനുള്ള സെലക്‍ന്‍ കമ്മറ്റിയുടെ തീരുമാനം കൂടുതല്‍ വിവാദമാവുകയാണ്.