റഷ്യക്ക് മുന്നറിയപ്പുമായി നാറ്റോ

Print Friendly, PDF & Email

അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും അടിയന്തരമായി പിന്‍വലിക്കണം എന്ന് നാറ്റോ ആവശ്യപ്പെട്ടു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബെര്‍ഗ് നല്‍കിയത്. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചെന്നും നാറ്റോ സെക്രട്ടറി ജനറല്‍ സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടുവാന്‍ 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.

അതേസമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെ വളഞ്ഞ റഷ്യന്‍ സൈന്യം കൂടുതല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. കീവ് വൈദ്യുത നിലയത്തിനു സമീപം സ്ഫോടനങ്ങള്‍ ഉണ്ടായതായി കീവ് മേയര്‍ പ്രതികരിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ അറിയിച്ചു. ഇതിനിടയില്‍ കരിങ്കടലില്‍ ഫ്രാന്‍സ് റഷ്യന്‍ ചരക്കുകപ്പല്‍ തടഞ്ഞു.