വിവാദത്തെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ഏറ്റെടുക്കാമെന്ന സമ്മതം ജസ്റ്റിസ് എ കെ സിക്രി പിന്‍വലിച്ചു

Print Friendly, PDF & Email

വിവാദത്തെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ജസ്റ്റിസ് എ കെ സിക്രി ഏറ്റെടുക്കില്ല. സ്ഥാനം ഏറ്റെടുക്കാമെന്ന് സര്‍ക്കാരിന് നല്‍കിയ സമ്മതം സിക്രി പിന്‍വലിച്ചു. ഒരു മാസം മുന്‍പു തന്നെ വിദേശകാര്യ വകുപ്പ് ജസ്റ്റീസ് സക്രിയെ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണ്‍ Commonwealth Secretariat Arbitral Tribunal (CSAT)ലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇക്കാര്യം കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ അറിയിക്കുകയും ജസ്റ്റീസ് സിക്രിയുടെ സമ്മതം നേടുകയും ചെയ്തിരുന്നു.

പിന്നീടാണ്, സിബിഐ ‍ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയത് റദ്ദ്ചെയ്ത് സുപ്രീം കോടതി വിധി വന്നത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സെലക്‍ഷന്‍ കമ്മിറ്റിയുടെ തീരുമാനമായിരിക്കും ഇക്കാര്യത്തില്‍ അന്തിമമെന്ന് സുപ്രീംകോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റീസിന്‍റെ പ്രതിനിധിയായി സെലക്‍ഷന്‍ കമ്മറ്റിയില്‍ പങ്കെടുത്ത ജസ്റ്റീസ് സിക്രി അലോക് വര്‍മ്മയെ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു. നിര്‍ണ്ണായകമായ ആ നിലപാടാണ് അലോക് വര്‍മ്മയെ വീണ്ടും പുറത്താക്കുന്നതിലേക്ക് നയിച്ചത്.

ജസ്റ്റീസ് എ കെ സിക്രിയെ കോമണ്‍വെല്‍ത്ത് ട്രൈബ്യൂണിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന്‍റെ ഉപകാരസ്മരണയായിട്ടാണ് അദ്ദേഹം അലോക് വര്‍മ്മയെ പുറത്താക്കുന്ന കാര്യത്തില്‍ കേന്ദ്രഗവര്‍മ്മെന്‍റിന് അനുകൂല നിലപാടെടുത്തതെന്ന ആരോപണമായിരുന്നു സിക്രിയുടെ കോമണ്‍വെല്‍ത്ത് ട്രൈബ്യൂണിലെ നിയമനവാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നനാണ് അദ്ദേഹം സ്ഥാനം ഏറ്റെടുക്കാമെന്ന് സര്‍ക്കാരിന് നല്‍കിയ സമ്മതം പിന്‍വലിച്ചത്.

 • 10
 •  
 •  
 •  
 •  
 •  
 •  
  10
  Shares