ആചാരങ്ങള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെങ്കില്‍ കോടതി ഇടപെടേണ്ടതില്ല – ജസ്റ്റീസ് കുര്യന്‍ ജോസഫ്.

Print Friendly, PDF & Email

മതപരമായ ആചാരങ്ങള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെങ്കില്‍ കോടതി ഇടപെടേണ്ടതില്ലെന്നും, മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ മാത്രം കോടതി ആചാരങ്ങളില്‍ ഇടപെട്ടാല്‍ മതിയെന്നും സ്ഥാനമൊഴിഞ്ഞ സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ്. സ്ഥാനമൊഴിഞ്ഞതിനു ശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജനവിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഭരണഘടനാ ധാര്‍മികത മാത്രം പരിഗണിച്ചാകരുത് കോടതികള്‍ വിധി പുറപ്പെടുവിക്കേണ്ടത്. എന്നാല്‍ ഭരണഘടനയുടെ ലക്ഷ്മണ രേഖ ആരും മറികടക്കരുത്, ഈ രാജ്യത്തെ നിലനിര്‍ത്തുന്നത് ഭരണഘടനയാണെന്നും അന്തിമമായ നിയമം നടപ്പാക്കുന്നത് തടയുന്നത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിവുള്ള ജഡ്ജിമാരെ ലഭിക്കുന്നില്ല എന്നതാണ് ജുഡീഷ്യറി നേരിടുന്ന പ്രധാന പ്രശ്‌നം. ഉന്നത നീതിപീഠങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് സെക്രട്ടറിയേറ്റ് രൂപീകരിക്കണമെന്നും കൊളീജിയം സംവിധാനത്തില്‍ സുതാര്യത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജുഡീഷ്യറിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായും കുര്യന്‍ ജോസഫ് പറഞ്ഞു.

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares