സുനിൽ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍.

Print Friendly, PDF & Email

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനിൽ അറോറയുടെ
നിയമനത്തിന് രാഷ്ട്രപതി അനുമതി. അടുത്ത മാസം രണ്ടിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അദ്ദേഹം ചുമതലയേല്‍ക്കും.  ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍ അറോറയുടെ നിയമനം.

രാജസ്ഥാൻ കേഡറിലുള്ള ഉദ്യോഗസ്ഥനായ അറോറ വാർത്താവിനിമയ സംപ്രേഷണ വിഭാഗം സെക്രട്ടറി അടക്കം വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2005 2008  കാലത്ത് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.  നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷണറാണ്.