സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം മൈസൂര്‍ ജില്ലാകമ്മറ്റിക്ക് പുതിയ ഭാരവാഹകള്‍.
കര്‍ണ്ണാടക മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം മൈസൂര്‍ ജില്ലാകമ്മറ്റി യോഗം ചേര്‍ന്ന് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോര്‍ജ് കുമാര്‍ (ചെയര്‍മാന്‍), അഡ്വ. ബാബുരാജ്, പവിത്രന്‍ (വൈസ് ചെയര്‍മാന്‍മാര്‍), മധു ഒ. ആര്‍(ഫിനാന്‍സ് കണ്‍വീനര്‍), ഹരിനാരായണന്‍ കെ. (കണ്‍വീനര്‍). തോമസ് സി.എം, മണികണ്ഠന്‍( ജോ. കണ്‍വീനര്‍) കെജകെ നായര്‍, പിബി സുരേഷ്, ഡോ. അജീഷ് കെ. അബ്രാഹം, ജോസ് പിജെ, ബിനുരാജ്, അന്‍വര്‍, ജോയല്‍ തോമസ് (എക്സിക്യൂട്ടീവ് കമ്മറ്റി മെന്പര്‍മാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ജില്ലാ പ്രസിഡിന്‍റ് ജോര്‍ജ്കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്‍റ് രാജന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസി.ഡന്‍റ് ഡോ. അനില്‍ തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍ രാജേന്ദ്രന്‍, ട്രഷറര്‍ അനില്‍ പ്രകാശ്, സത്യന്‍ പുത്തൂര്‍, ഹരിനാരായണ്‍, ഒ.ആര്‍ മധു തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ മൈസൂര്‍ ഡി പോള്‍ സ്കൂള്‍ മാനേജരും പ്രന്‍സിപ്പാള്‍മായ ഫാദര്‍ ജോമേഷിനെ ആദരിച്ചു.