നാടൻ പാട്ടും നാട്ടറിവും

Print Friendly, PDF & Email

PB News Kochi : ആമ്പല്ലൂർ ഗ്രാമീണ വായനശാല കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാ ചരണത്തിന്റെ ഭാഗമായി നടത്തിയ നാടൻ പാട്ടും നാട്ടറിവും പരിപാടി പ്രൊഫ പി എ അപ്പുക്കുട്ടൻ ഉൽഘാടനം ചെയ്തു. വിജയൻ കാമട്ടത്ത് നാടൻ പാട്ടും നാട്ടറിവും അവതരിപ്പിച്ചു. വേദി പ്രസിഡന്റ് എൻ സി ദിവാകരൻ അധ്യക്ഷത വഹിച്ചു. പാറയിൽ മോഹനൻ, അമ്പാടി വിജയകുമാർ, സി ആർ രാധാകൃഷ്ണൻ, കെ ഹരിദാസ്,പി എം ദിവാകരൻ, കെ എൻ സുരേഷ്, വത്സ നങ്ങേത്ത് എന്നിവർ പ്രസംഗിച്ചു.ചിത്ര രചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളുടെ പത്ര പാരായണവും ഉണ്ടായിരുന്നു

Leave a Reply