കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ല.

Print Friendly, PDF & Email

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ ആവില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. നിയമത്തില്‍ അങ്ങനെ ഒരു ദുരന്തം ഇല്ല. എന്നാല്‍ അതി തീവ്രമായ ദുരന്തമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഏറ്റവും തീവ്ര ദുരന്തമായ മുന്നാം ലെവല്‍ പട്ടികയിലാണ് കേരളത്തിലുണ്ടായ പ്രളയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്തുനിന്നടക്കമുള്ള ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹതയുള്ള ദുരന്തമാണ് മൂന്നാം ലെവല്‍ ദുരന്തങ്ങള്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തുണ്ടായിരിക്കുന്ന മഴക്കെടുതിയിലെ നഷ്ടം കണക്കാക്കി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

 • 2
 •  
 •  
 •  
 •  
 •  
 •  
  2
  Shares