ലോക ഫുഡ്‌ബോള്‍ മാമാങ്കത്തിന് അരങ്ങുണര്‍ന്നു. ലോകം ഇനി കാല്‍പന്തിന്റെ പുറകെ
1432 ദിനങ്ങളുടെ കാത്തിരി്പിന് അവസാനം. റഷ്യന്‍ മഹാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ മോസ്‌കോയില്‍ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് ആതിഥേയരാജ്യമായ റഷ്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ 21-ാംമത് ഫിഫ ഫുഡ്‌ബോള്‍ വേള്‍ഡ് കപ്പിന് തുടക്കമാവും. അര മണിക്കൂര്‍ നീളുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും ആദ്യ കിക്ക്ഓഫ്.
വിവിധ രാഷ്ട്രത്തലവന്‍മാര്‍, ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെ, മറഡോണ, കലാ സാംസ്‌കാരിക പ്രതിഭകള്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വഌദിമിര്‍ പുടിനാണ് ലോക നേതാക്കളെയും ഫുട്‌ബോള്‍ ഇതിഹാസങ്ങളേയും ക്ഷണിച്ചത്. 500 നര്‍ത്തകര്‍ ഉദ്ഘാടന ചടങ്ങില്‍ നൃത്തം അവതരിപ്പിക്കും.
റഷ്യന്‍ ജിംനാസ്റ്റുകളുടെ പ്രകടനവും അരങ്ങേറും. തുടര്‍ന്ന് പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ റോബീ വില്യംസണിന്റെ സംഗീതവിരുന്നും നടക്കും. 32 രാജ്യങ്ങളില്‍ നിന്നുള്ള 736 താരങ്ങളാണ് വിവിധ രാജ്യങ്ങള്‍ക്കു വേണ്ടി ബൂട്ടണിയുന്നത്. മോസ്‌കോ സിറ്റി സെന്ററില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ വോള്‍ഗയുടെ തീരത്തുള്ള ലുസിങ്കി സ്റ്റേഡിയത്തിലാണ് 2018 ലോകകപ്പിലെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും. മത്സരത്തില്‍ മാറ്റുരക്കുന്ന ടീമുകളെല്ലാം റഷ്യയില്‍ എത്തിക്കഴിഞ്ഞു. വിവിധ നഗരങ്ങളിലുള്ള 12 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. റഷ്യന്‍ സ്‌റ്റേഡിയങ്ങളില്‍ ഉരുളുന്ന കാല്‍പന്തുകളുടെ പുറകെ ആയിരിക്കും അടുത്ത ഒരു മാസം ജൂലൈ 15വരെ ലോകം കറങ്ങുക.
ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് 32 രാജ്യങ്ങള്‍ ആണ് ഫുഡ്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുക. 11 നഗരങ്ങളിലെ 12 വേദികളിലായി 64 മത്സരങ്ങള്‍. 28ന് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. തോല്‍വി മരണതുല്യമാകുന്ന പ്രി ക്വാര്‍ട്ടര്‍ നോക്കൗട്ട് റൗണ്ട് 30മുതല്‍ ജൂലൈ മൂന്നുവരെ. ജൂണ്‍ 6, 7 തീയതികളില്‍ ക്വാര്‍ട്ടര്‍ ഫൈനലുകളും 10,11തീയതികളില്‍ സെമിഫൈനലുകളും നടക്കും. 15നായിരിക്കും ഫൈനല്‍.