INDIANEWS MAIN

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം തിരിച്ചു പിടിക്കണമെന്ന് മുന്‍ കമീഷണര്‍മാര്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം തിരിച്ചു പിടിക്കാനാവശ്യമായ നടപടികളെടുക്കണമെന്ന് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ആവശ്യപ്പെട്ടു. കമ്മീഷനെ കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് നിയമപരമായി നിലനില്‍പ്പുണ്ടോ ഇല്ലയോ എന്നതല്ല അത്തരം ചോദ്യങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതാണ് വിഷയം എന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ എംഎസ് ഗില്‍, ടിഎസ് കൃഷ്ണമൂര്‍ത്തി, ബിബിടണ്ഡന്‍, എസ് വൈ ഖുറൈശി, വിഎസ് സമ്പത്ത്, എച് എസ് ബ്രഹ്മ, നസീം സെയ്ദി, ജിവിജി കൃഷ്ണമൂര്‍ത്തി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കമ്മീഷന്റെ പ്രതിഛായയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് ചോദ്യം ഉയരുന്ന സാഹചര്യം ഉണ്ടാകുന്നതിന്റെ അടിസ്ഥാന കരണം കണ്ടത്തി വിഷയം കൈകാര്യം ചെയ്യണമെന്ന് മുന്‍ കമ്മീഷണര്‍മാര്‍ ആവശ്യപ്പെട്ടു.

നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അചല്‍ കുമാര്‍ജ്യോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ശേഷം കമ്മീഷന്റെ വിശ്വാശ്യതയെ ബാധിക്കുന്ന നിരവധി വിവാദങ്ങള്‍ ആണ് ഉണ്ടായത്. അദ്ദേഹം വിരമിച്ച ശേഷവും ഇലക്#ഷന്‍ കമ്മീഷന്റെ നടപടികളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി വൈകിപ്പിച്ചത്, ഡല്‍ഹിയിലെ 20 ആംആദ്മി പാര്‍ട്ടി എംഎല്‍എ മാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാനദണ്ഡം മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി എംഎല്‍എ മാര്‍ക്കെതിരെ പ്രയോഗിക്കാത്തത് തുടങ്ങിയത് ചോദ്യം ചെയ്യപ്പെട്ടിരുന്നു.എഎപിഎംഎല്എ മാരെ അയോഗ്യരാക്കിയ ഇലകക്#ഷന്‍ കമ്മീഷന്റെ നടപടി കോടതി റദ്ദാക്കിയത് കമ്മീഷന് കനത്ത തിരച്ചടി ആവുകയും ചെയ്തു. അവസാനമായി കര്‍ണ്ണാടക തിരഞ്ഞെടുപ്പ് തീയതിയും ഫലപ്രഖ്യാപന തീയതിയും കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപി ഐടി സെല്‍ പ്രഖ്യാപിച്ചതും വിവാദമായി. ഇതെല്ലാം കമ്മീഷന്റെ നിഷ്പക്ഷതയെ തന്നെ സംശയത്തിന്റെ നിഴലിലാക്കിയ സംഭവങ്ങളായിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തുവരുകയും അത്യപൂര്‍വ്വമായ രീതിയില്‍ പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത് രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണെന്ന് ജനങ്ങളോട് വിളിച്ചുപറയുകയും ചെയ്തതിനു പിന്നാലെ മുന്‍ തിരഞ്ഞെടുകമ്മീഷന്‍ മാര്‍ യോഗം ചേര്‍ന്ന് കമ്മീഷന്റെ സ്വാതന്ത്ര്യം തിരിച്ചു പിടിക്കാനാവശ്യമായ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ രാജ്യത്തിന്റെ ഭരണഘടന സ്ഥാപനങ്ങളെ എല്ലാം മോദി ഗവര്‍മ്മെന്റെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന ആരോപണത്തിന് ശക്തി ആര്‍ജിച്ചിരിക്കുകയാണ്. ഈ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ ഭീഷണി ആയിരിക്കുമെന്ന് ഭയപ്പെടുന്നു.