ആദ്യാവസാനം ഒരു ക്രൈംത്രില്ലര്‍ സിനിമകാണുന്നതുപോലെ സംഭവ ബഹുലമായ ഒരു ദിവസമാണ് കഴിഞ്ഞുപോയത്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഉദ്യാന നഗരി സാക്ഷ്യം വഹിച്ചത്. ജനാധിപത്യരാജ്യത്ത് ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ ഉണ്ടാകുന്ന ഭയം ഒരു ഭാഗത്തു നിന്ന് അലോസരപ്പെടുത്തുമ്പോള്‍, ചിതറികിടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിരോധിക്കുക എന്നത് അനിവാര്യമാണെന്ന ബോധ്യം ഉണ്ടാക്കുവാനും ആ ബോധ്യം അ്രവരുടെ ഏകീകരണത്തിലേക്ക് നയിക്കുവാനും ബെംഗളൂരുവില്‍ നടന്ന രാഷ്ട്രീയ നടകങ്ങള്‍ കാരണമായി എന്ന നേട്ടവും ഉണ്ട്. ബിജെപി ഭരണത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് എന്ന് തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിനു മുമ്പ് കോണ്‍ഗസ് പറഞ്ഞത് അവര്‍ പ്രതീക്ഷിച്ച തരത്തിലല്ലങ്കിലും മറ്റൊരു തരത്തില്‍ ശരിയാവുകയാണ്.
മോദി ഗവര്‍മ്മെന്റിന്റെ ഫാസിസ്റ്റ് രീതി രാജ്യത്തിന് മുമ്പില്‍ തുറന്നു കാണിക്കപ്പെട്ടിരിക്കുന്നു. ഗിമ്മിക്കുകള്‍കൊണ്ടു ഊതിവീര്‍പ്പിച്ച ബലൂണാണ് മോദി ഗവര്‍മ്മെന്റ് എന്ന് തെളിയക്കപ്പെട്ടിരിക്കുന്നു. ഭരണം പിടിച്ചെടുക്കുവാനായി എന്ത് കള്ളത്തരവും വിളിച്ചു പറയുവാന്‍ തനിക്കു മടിയില്ല എന്ന് പ്രധാനമന്ത്രി സ്വയം വെളുപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് ജനാധിപത്യത്തിന്റെ ഭാവി പോലും അപകടത്തിലാണെന്ന് ബോധ്യം സൃഷ്ടിക്കപ്പെടുവാന്‍ കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കാരണമായിരിക്കുന്നു. ബിജെപിക്കു പറ്റിയ ഏറ്റവും വലിയ – അനിവാര്യമായ – വിഢിത്തരമാണ് കര്‍ണ്ണാടകത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയനാടകങ്ങള്‍.
6:44- ബി.എസ്. യെദിയൂരപ്പയ്‌ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കോടതിയുടെ അനുമതി.
8:35- യെദിയൂരപ്പ രാജ്‌ഭവനിലേക്ക്.
9:00- ജനാധിപത്യത്തിന്റെ പരാജയമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
9:07- യെദിയൂരപ്പ സത്യപ്രതിജ്‌ഞയെടുത്തു.
9: 23- നിയമസഭാ മന്ദിരത്തിനു മുന്നില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് – ജെ.ഡി(എസ്)എം.എല്‍.എമാര്‍ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍നിന്നു പുറത്തേക്ക്.
9:35- കോണ്‍ഗ്രസ് – ജെ.ഡി(എസ്) എം.എല്‍.എമാര്‍ക്ക് ബി.ജെ.പി. നൂറുകോടി രൂപ വരെ വാഗ്‌ദാനം ചെയ്‌തെന്നു എച്ച്.ഡി. കുമാരസ്വാമി.
9.:40- നിയമസഭാ മന്ദിരത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്കു മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗലോട്ട്, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തല്‍ പ്രതിഷേധം.
10:34 – രാഹുലിന്റെ ട്വീറ്റിന് അമിത് ഷായുടെ മറുപടി. കോണ്‍ഗ്രസിന്റേത് അവസരവാദ രാഷ്‌ട്രീയമെന്ന് അമിത് ഷാ.
10:53- കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍നിന്നു മാറ്റി. രഹസ്യ സങ്കേതത്തിലേക്കെന്നു സൂചന.
11:59- ഭൂരിപക്ഷം നേടുമെന്നും അഞ്ചു വര്‍ഷം ഭരിക്കുമെന്നും യെദിയൂരപ്പ. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം വേണ്ടെന്നും അവകാശവാദം.
12:31 – ആര്‍.വി. ദേശ്‌പാണ്ഡെയെ (കോണ്‍ഗ്രസ്) പ്രോടെം സ്‌പീക്കറാക്കാന്‍ ശിപാര്‍ശ.
12:37 – മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ യെദിയൂരപ്പയുടെ ബോര്‍ഡ് സ്‌ഥാപിക്കുന്നു.
12:38 – വിധാന്‍ സൗധയ്‌ക്കുമുന്നില്‍ സംഘര്‍ഷം. ഉള്ളിലേക്കു കയറാന്‍ ശ്രമിച്ച ജെ.ഡി(എസ്) പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി.
12:48- പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ജെ.ഡി(എസ്)യില്‍നിന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ മാത്രം.
1.23: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണക്കത്തില്‍ ആനന്ദ് സിങ്ങിന്റെ പേരില്ല. അദ്ദേഹം ബി.ജെ.പി. ക്യാമ്പിലെന്നു സൂചന.
2:42- കോണ്‍ഗ്രസ് എം.എല്‍.എ. പ്രതാപ് ഗൗഡ പാട്ടീലിനെ റിസോര്‍ട്ടില്‍നിന്നു കാണാതായി. ചികിത്സ തേടിയാണ് അദ്ദേഹം പുറത്തുപോയതെന്നാണു വിശദീകരണം.
3.30- പ്രതാപ് ഗൗഡ പാട്ടീലിനെ എച്എഎല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചാര്‍ട്ടര് ചെയ്ത ഫ്‌ളൈറ്റില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി സൂചന.
4:44- ആഗ്ലോ ഇന്ത്യന്‍ എം.എല്‍.എയെ നോമിനേറ്റ് ചെയ്യാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്.
6:32 – കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിച്ചിരുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ചു. രാംനഗര എസ്.പിക്കു സ്‌ഥലംമാറ്റം.
7:50- ഉന്നത ഐ.എ.എസ്- ഐ.പി.എസ്. ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥലം മാറ്റം.
8:03- എം.എല്‍.എമാരെ കര്‍ണാടയ്‌ക്കു പുറത്തേക്കു കൊണ്ടുപോകാന്‍ കോണ്‍ഗ്രസ്.
8.30- ചാര്‍ട്ടര്‍ ചെയ്ത ഫ്‌ളൈറ്റിന് എച്ച്എഎല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അധികൃതര്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം അനുമതി നിക്ഷേധിക്കുന്നു. അതോടെ എംഎല്‍എ മാരുടെ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവക്കുവാന്‍ കോണ്‍-ദള്‍ നേതൃത്വം നിര്‍ബ്ബന്ധിതരാകുന്നു.