മൻമോഹൻ സിങ്ങിന്റെ വിയോഗം; രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ നടക്കാനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. നാളെ രാവിലെ 11 മണിക്ക് മന്ത്രിസഭാ യോഗം ചേരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
അടുത്ത 7 ദിവസത്തേക്ക് എല്ലാ കോൺഗ്രസ് പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അറിയിച്ചു.2025 ജനുവരി 3-ന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും. പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ന് രാത്രി 9.51 ഓടെയാണ് മൻമോഹൻ സിങ്ങിന്റെന്റെ മരണം സ്ഥിരീകരിച്ചത്.