എംഎല്‍എമാരുടെ യാത്ര മുടക്കി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

Print Friendly, PDF & Email

കോണ്‍ഗ്രസ് – ജെഡിഎസ് എം എല്‍എ മാരെ കേരളത്തിലേക്ക് കൊണ്ടു വരുവാനുള്ള നീക്കത്തിനു തിരിച്ചടി. രാത്രി 9മണിയോടെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ പുറപ്പെടുവാനായിരുന്നു തീരുമാനം. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അധികൃതര്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിന് അനുമതി നിക്ഷേധിക്കുകയായിരുന്നു. മിനിസ്റ്ററി ഓഫ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ കീഴിലാണ് ഡിജിസിഎ പ്രവര്‍ത്തിക്കുന്നത്. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് ഫ്‌ലൈറ്റിന് അനുമതി നിക്ഷേധിച്ചതെന്ന് പറയപ്പെടുന്നു.

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares