വഖഫ് (ഭേദഗതി) ബിൽ ഇക്കുറിയില്ല. നിരാശയില്‍ വഖഫ് ഇരകള്‍.

Print Friendly, PDF & Email

രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന വഖഫ് (ഭേദഗതി) ബിൽ പാര്‍ലിമെന്‍റ് സമ്മേളനത്തില്‍ ഇക്കുറി അവതരിപ്പിക്കില്ല. അഭിപ്രായ വിത്യസത്തെ തുടര്‍ന്ന് ബില്‍ പരിശോധിക്കുന്ന പാർലമെൻ്ററി സംയുക്ത കമ്മറ്റിയില്‍ ഒരു തീരുമാനം എടുക്കുവാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ പാർലമെൻ്ററി സംയുക്ത സമിതിയുടെ കാലാവധി അടുത്ത ബജറ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസം വരെ നീട്ടാൻ തീരുമാനിച്ചു.

സമിതിയുടെ കരട് റിപ്പോർട്ട് തയ്യാറാണെന്ന് പറഞ്ഞ സംയുക്ത പാർലമെൻ്ററി കമ്മിറ്റി ചെയർപേഴ്സൺ പാലിനെ വിമർശിച്ച് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ വാക്കൗട്ട് നടത്തിയതോടെയാണ് സമിതിയുടെ കാലാവധിയുടെ കാലാവധി നീട്ടിച്ചോദിക്കുവാന്‍ പാലും കമ്മിറ്റിയിലെ ബിജെപി അംഗങ്ങളും നിര്‍ബ്ബന്ധിതരായത്. ബിൽ അവലോകനം ചെയ്യാൻ ചുമതലപ്പെടുത്തിയ സംയുക്ത പാർലമെൻ്ററി കമ്മിറ്റി (ജെപിസി)ക്കുള്ളിലെ ചൂടേറിയ ചർച്ചകളും തടസ്സങ്ങളും കാരണം ബിൽ അടുത്ത പാർലമെൻ്റ് സമ്മേളനത്തിലേക്ക് മാറ്റിയത്.

രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെൻ്റും നിയന്ത്രണവും പരിഷ്‌കരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവാദ വഖഫ് ഭേദഗതി ബിൽ 2025 ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

വഖഫ് ബില്‍ പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ജോയന്‍റ് പാര്‍ലിമെന്ററി കമ്മറ്റി അതിൻ്റെ തുടക്കം മുതലേ അഭിപ്രായവ്യത്യാസങ്ങളാൽ മുഖരിതമായിരുന്നു. ഭരണകക്ഷിയായ ബി.ജെ.പി അംഗങ്ങളും പ്രതിപക്ഷ നേതാക്കളും തമ്മിലുള്ള വാക്പോരിലേക്ക് പലപ്പോഴും യോഗങ്ങൾ മാറി. . ഈ സംഘർഷങ്ങൾ മൂലം പ്രധാന സംസ്ഥാന സന്ദർശനങ്ങൾ വരെ വൈകുകയും ബില്ലിന്‍റെ പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്തു.

ഈ പ്രക്ഷുബ്ധതയ്‌ക്കിടയിൽ, ജെപിസിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ പ്രമേയം അവതരിപ്പിച്ചു. ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ സമിതി പാർലമെൻ്റിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പുതിയ നിർദേശം.