വഖഫ്ന് ഭരണഘടനയില്‍ സ്ഥാനമില്ല – പ്രധാനമന്ത്രി
പ്രീണനരാഷ്ട്രീയത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോദി ആരോപിച്ചു. വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ വഖഫിനെ അവര്‍ കൂട്ടുപിടിച്ചെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീണനരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളാണ് രാജ്യത്ത് കോണ്‍ഗ്രസ് നടപ്പാക്കിയത്. വഖഫ് ബോര്‍ഡ് അതിനമുക്ക് നല്‍കിയ ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല, എന്നാല്‍ കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയമാണത്. 2014ല്‍ കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് ഡല്‍ഹിയിലെ നിരവധി സ്വത്തുവകകള്‍ വഖഫ് ബോര്‍ഡിന് കൈമാറിയിരുന്നുവെന്നും മോദി ആരോപിച്ചു.