രാജ്യം നേരിടുവാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി. പുതിയ പാക്കേജിനു സാധ്യത.

Print Friendly, PDF & Email

കൊവിഡിന് പിന്നാലെ രാജ്യം നേരിടുവാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയാണെന്നും തൊഴില്‍ മേഖലയിലെ പ്രതിസന്ധി അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തുമെന്നും അവക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അടിയന്തരാവസ്ഥയാണ് ഇത്. ‘വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടിയും ലോക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കണം.

‘2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഒരു വലിയ ഞെട്ടലായിരുന്നു. പക്ഷേ അപ്പോഴും നമ്മുടെ നമ്മുടെ സര്‍ക്കാരിന്റെ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. കൊവിഡിനെതിരെ പ്രതിരോധിക്കുന്ന ഈ കാലത്ത് ഇവയിലൊന്നുപോലും നല്ല അവസ്ഥയിലല്ല ഉള്ളത്’, അദ്ദേഹം പറഞ്ഞു. ‘സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി’ എന്ന പേരിലുള്ള ബ്ലോഗിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.രാജ്യം നേരിടാന്‍ പോകുന്നത് ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.

കോവിഡിനു ശേഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2.5 ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രശസ്ത റേറ്റിങ് ഏജന്‍സിയായ മൂഡ്സ് വിലയിരുത്തുന്നത്. ഈ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍; ഈ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ സ്വതന്ത്രാനന്തര ഭാരതം അഭിമുഖീകരിക്കുവാന്‍ പോകുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച ആയിരിക്കും രാജ്യം കാണേണ്ടി വരുക. ഈ സാഹചര്യം അതിജീവിക്കണമെങ്കില്‍ അടിയന്തരമായി ചില നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍, ഏപ്രില്‍ 15 നുശേഷം മറ്റൊരു സാമ്പത്തിക പാക്കേജുകൂടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കേജ് പ്രഖ്യാപിക്കുകയാണെങ്കില്‍ അത് കൊറോണ വൈറസ് ബാധ ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ കേന്ദ്രം നടത്തുന്ന നാലാമത്തെ സുപ്രധാന ചുവടുവെപ്പാകും. മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 24നുതന്നെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതി ദായകര്‍ക്കും വ്യവസായികളും ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനു ശേഷം മാര്‍ച്ച് 26നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ദശലക്ഷക്കണക്കിനു പാവപ്പെട്ടവരെ നേരിട്ട് സഹായിക്കുന്ന വിധത്തില്‍ പ്രധനമന്ത്രി ഗരീബ് കല്യാണ്‍ സ്കീം [PMGKS]മിലൂടെ 1.7 ലക്ഷം കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു. മാര്‍ച്ച് 27ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത് ദാസ് ബാങ്കിങ് മേഖലയെ ഉത്തേജിപ്പുക്കുന്നതിനായി ചില നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഇവ കൂടാതെയാണ് സാന്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.