എസ് ഡിപിഐ നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍. സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍
അഭിമന്യു വധവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് പൊലിസ് കസ്റ്റഡിലെടുത്തത്.
എറണാകുളം പ്രസ് ക്ലബില്‍ അഭിമന്യു കൊല്ലപ്പെട്ട വിഷയത്തെ സംമ്പന്ധിച്ച് വിശദീകരണം നല്‍കുവാനായി പത്രസമ്മേളനത്തിനെത്തിയ ആറ് നേതാക്കളെയാണ് പത്ര സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അവര്‍ വന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പോലീസ് കസ്റ്റഡിയിലെടുത്തു.
എസ്.ഡി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.