ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു.

Print Friendly, PDF & Email

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. 51 അംഗ പ്രവര്‍ത്തക സമിതിയെ ആണ് തിരഞ്ഞെടുത്തത്. സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതല ഉള്ളവരെ പ്രത്യേകം ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയ സമിതിയില്‍ 23 അംഗങ്ങളാണ് ഉള്ളത്. 19 സ്ഥിരം ക്ഷണിതാക്കളും ഒന്‍പത് പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെട്ടതാണ് സമിതി.

കേരളത്തില്‍ നിന്ന് മുതിര്‍ന്ന അംഗം എ.കെ.ആന്റണി പ്രവര്‍ത്തക സമിതിയില്‍ സ്ഥാനം നിലനിര്‍ത്തി. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായി പുതുതായി ഉള്‍പ്പെടുത്തി. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പുതിയ പ്രവര്‍ത്തക സമിതിയില്‍ അംഗമാണ്. ഡല്‍ഹിയുടെ ചുമതലയുള്ള പി.സി.ചാക്കോ സ്ഥിരാംഗമാണ്.

സമിതിയിലെ പകുതിയംഗങ്ങളെ പ്ലീനറിസമ്മേളനം തിരഞ്ഞെടുക്കുകയും പകുതിപ്പേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുകയുമാണ് നടപടിക്രമം. എന്നാല്‍, സമിതിയെ പ്രഖ്യാപിക്കാന്‍ ഫെബ്രുവരിയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം രാഹുലിനെ ചുമതലപ്പെടുത്തുകയായിരുന്നു.

വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവര്‍ സ്ഥിരംക്ഷണിതാക്കളാണ്. പോഷകസംഘടനകളായ ഐ.എന്‍.ടി.യു.സി, സേവാ ദള്‍, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എന്‍.എസ്.യു.ഐ എന്നിവയുടെ അധ്യക്ഷന്മാര്‍ പ്രത്യേക ക്ഷണിതാക്കളുമാണ്.

ജൂലൈ 22ന് പുതിയ സമിതിയുടെ ആദ്യ യോഗം ചേരുന്നത്. യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്മാരെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കന്മാരെയും രാഹുല്‍ ക്ഷണിച്ചിട്ടുണ്ട്.

പ്രവര്‍ത്തകസമിതിയംഗങ്ങള്‍:
രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, ഡോ. മന്‍മോഹന്‍ സിങ്, മോത്തിലാല്‍ വോറ, ഗുലാംനബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എ.കെ ആന്‍ണി, അഹമ്മദ് പട്ടേല്‍, അംബികാ സോണി, ഉമ്മന്‍ചാണ്ടി, തരുണ്‍ ഗോഗോയ്, സിദ്ധരാമയ്യ, ആനന്ദ് ശര്‍മ, ഹരീഷ് റാവത്ത്, കുമാരി ഷെല്‍ജ, മുകുള്‍ വാസ്‌നിക്, അവിനാഷ് പാണ്ഡ്യ, കെ.സി വേണുഗോപാല്‍, ദീപക് ബബാരിയ, തമരദ്വാജ് സാഹു, രഘുവീര്‍ മീണ, ഗൈഖന്‍ഗം, അശോക് ഗെഹ്ലോട്ട്.

സ്ഥിരംക്ഷണിതാക്കള്‍:
ഷീലാ ദീക്ഷിത്, പി. ചിദംബരം, ജ്യോതിരാദിത്യ ഷിന്‍ഡെ, ബലേസാഹേബ് തൊരാത്ത്, താരീഖ് ഹമീദ് ഖര്‍റ, പി.സി ചാക്കോ, തിജേന്ദ്രസിങ്, ആര്‍.പി.എന്‍ സിങ്, പി.എല്‍ പുനിയ, രണ്‍ദീപ് സിങ് സുര്‍ജേവാല, ആശാകുമാരി, രജ്‌നി പാട്ടീല്‍, രാംചന്ദ്ര കുന്തിയ, അനുരാഗ് നാരായണ്‍ സിങ്, രാജീവ് എസ്, സതവ്, ശക്തിസിന്‍ഹ് ഗോഹില്‍, ഗൗരവ് ഗോഗോയ്, ഡോ. എ.ചെന്നാ കുമാര്‍.

പ്രത്യേക ക്ഷണിതാക്കള്‍:
കെ.എച്ച് മുനിയപ്പ, അരുണ്‍ യാദവ്, ദീപേന്ദ്രഹൂഡ, ജിതിന്‍ പ്രസാദ്, കുല്‍ദീപ് വിഷ്‌ണോയ്, ഐ.എന്‍.ടി.യു.സി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്, സേവാദള്‍ പ്രസിഡന്റ്, എന്‍.എസ്.യു.ഐ പ്രസിഡന്റ്.

അധ്യക്ഷനായി രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ടതിനുപിന്നാലെ പുതിയ പ്രവര്‍ത്തകസമിതിയും നിലവില്‍വരേണ്ടതായിരുന്നു. എന്നാല്‍, സമ്മേളനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും സമിതിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ്സിനുള്ളില്‍ അമര്‍ഷത്തിനു കാരണമായിരുന്നു.