KERALANEWS MAIN

ഹിയറിംഗിന് ഹാജരാകാന്‍ വിസിമാര്‍ക്ക് ഗവര്‍ണറുടെ നോട്ടീസ്.

പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ ഗവർണര്‍ നോട്ടീസ് നൽകിയ 9 വിസിമാരോട് 12 ന് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. വിസിമാർക്ക് നേരിട്ടോ അല്ലങ്കില്‍ അഭിഭാഷകര്‍ വഴിയോ ഹാജരാകാം. 12 ന് രാവിലെ 11 മണിക്ക് രാജ്ഭവനിലെത്താനാണ് നോട്ടീസ്. കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നീക്കം. യുജിസി മാർഗ്ഗ നിർദ്ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വിസിമാർക്ക് തുടരാൻ യോഗ്യതയില്ലെന്നാണ് ഗവർണറുടെ നിലപാട്. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു അവസാനിച്ചത്. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.

0