ശബരിമല:സുപ്രീംകോടതി വിധി ഇന്ന്‌

Print Friendly, PDF & Email

ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന്‌
വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക. ഇന്ത്യന്‍ യങ് ലോയേര്‍സ് അസോസിയേഷന്‍ ആണ് 800 വര്‍ഷം പഴക്കമുള്ള ആചാരം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കേരള സര്‍ക്കാറിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല തന്ത്രി, പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരോടും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം പ്രാര്‍ത്ഥനാ കാര്യങ്ങളില്‍ പുരുഷനുള്ള തുല്യ അവകാശം സ്ത്രീക്കുമുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീ പ്രവേശനം തടയുന്നതെന്ന് ദേവസ്വം ബോര്‍ഡിനോട് ചോദിച്ച കോടതി ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ക്ഷേത്രം എന്നൊരു ധാരണയില്ലെന്നും പൊതുവായി തുറന്നുകൊടുത്ത ക്ഷേത്രത്തില്‍ സ്ത്രീക്കും പുരുഷനും പോകാമെന്നും വാദം കേള്‍ക്കലിനിടെ കോടതി നിരീക്ഷിച്ചിരുന്നു. വിഷയത്തില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

  •  
  •  
  •  
  •  
  •  
  •  
  •